Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല; ഇതാണ് കാരണം

ബെംഗളൂരു: കോണ്‍ഗ്രസും ബിജെപിയും കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും ഇരുവരും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അങ്ങനെ മത്സരിച്ചാല്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്. കാരണം നിരവധി പ്രശ്‌നങ്ങള്‍ മുന്നിലേക്ക് വരും. കോണ്‍ഗ്രസ് സാധാരണ സ്ഥാനാര്‍ത്ഥിയെ ഒരു തിരഞ്ഞെടുപ്പിലും പ്രഖ്യാപിക്കാറില്ല.

അത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കുന്നതാണ് പ്രധാന കാരണം. ഇത്തവണ പാര്‍ട്ടിയിലെ വിഭാഗീയത ബിജെപിയിലും കോണ്‍ഗ്രസിലും വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ റിസ്‌കെടുക്കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. അതേസമയം ജെഡിഎസ് എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണിക്കുന്നുണ്ട്. അതിന് കാരണമുണ്ട്. അവര്‍ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്.

bommai siddharamiah

എത്രയോ കാലമായി അവര്‍ക്ക് കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കാനായിട്ടില്ല. അതുകൊണ്ട് ടാര്‍ഗറ്റഡ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കുമാരസ്വാമിയെ തന്നെ നേതാവായി കാണിക്കുന്നതാണ് അവര്‍ക്ക് നല്ലത്. ബിജെപിക്കും കോണ്‍ഗ്രസിനും ഇത് ശരിയാവില്ല. ബസവരാജ് ബൊമ്മൈ തന്നെയായിരിക്കും ജയിച്ചാലും മുഖ്യമന്ത്രി എന്ന് പറയാന്‍ ബിജെപി തയ്യാറായിട്ടില്ല. എന്നാല്‍ ബൊമ്മൈ മാത്രമാണ് താന്‍ തന്നെയായിരിക്കുമെന്ന് പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ ബൊമ്മൈ അത്ര ജനപ്രീതിയുള്ള നേതാവുമല്ല.

2018ല്‍ ബിജെപി യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അത് ആ സമയം ഓകെയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു യെഡിയൂരപ്പ. എന്നാല്‍ ബൊമ്മൈയുടെ കാര്യത്തില്‍ ആ റിസ്‌കെടുക്കാന്‍ പറ്റില്ല. പ്രത്യേകിച്ച വൊക്കലിഗ വോട്ടിനായി പാര്‍ട്ടി ശ്രമിക്കുമ്പോള്‍. യെഡിയൂരപ്പ കഴിഞ്ഞാല്‍ സംസ്ഥാന തലത്തില്‍ വേരോട്ടമുള്ള ഒരു നേതാവ് പോലും ബിജെപിക്ക് കര്‍ണാടകയില്‍ ഇല്ല.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

ബസവരാജ് മുഖ്യമന്ത്രിയായെങ്കില്‍ സംസ്ഥാനത്തൊട്ടാകെ യെഡിയൂരപ്പയെ പോലെ ബൊമ്മൈയ്ക്ക് സ്വാധീനമില്ല. സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. ജാതിയാണ് മറ്റൊരു പ്രശ്‌നം. ലിംഗായത്തുകളും, വൊക്കലിഗ വിഭാഗവും തമ്മിലൊരു ബാലന്‍സിംഗാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. ഇതെലാരു വിഭാഗത്തെയും പിണക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഈ രണ്ട് പേര്‍ക്കും പറ്റാത്തയാളാണെങ്കില്‍ അത് തിരഞ്ഞെടുപ്പിലും ബാധിക്കും.

യെഡിയൂരപ്പ ഇല്ലാത്തത് കൊണ്ടാണ് രണ്ട് വിഭാഗത്തിന്റെയും പിന്തുണ ബിജെപിക്ക് ആവശ്യമായി വന്നത്. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ കുറുബയാണ്. അതുപോലെ ഡികെ ശിവകുമാറാണെങ്കില്‍ വൊക്കലിഗയും. ഇവിടെ സ്ഥാനാര്‍ത്തിയെ പ്രഖ്യാപിച്ചാല്‍ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ബിജെപി മറ്റൊരു തന്ത്രമാണ് സ്വീകരിച്ചത്. ക്യാമ്പയിന്‍ കമ്മിറ്റിയുടെ ചുമത ബൊമ്മെയ്ക്ക് ലഭിച്ചു. ഇലക്ഷന്‍ മാനേജ്‌മെന്റിനെ നിയന്ത്രിക്കുന്ന ശോഭ കരന്തലജെ വൊക്കലിഗ വിബാഗത്തില്‍ നിന്നുള്ളവരാണ്. ഇതെല്ലാം ബിജെപിയെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+