കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ഫോമര്‍ ഓണാക്കാന്‍ വെള്ളപ്പൊക്കം കാര്യമാക്കാതെ ലൈന്‍മാന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ വെള്ളപ്പൊക്കത്തിനിടെ വൈദ്യുത വകുപ്പ് ജീവനക്കാരന്‍ ചെയ്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നാട്ടുകാരെ ഒന്നാകെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് ഇയാള്‍ ഇങ്ങനൊരു സാഹസത്തിന് ഇറങ്ങിയത്. വെള്ളപൊക്കം കൂസാതെ ഇയാള്‍ വെള്ളത്തിലേക്ക് ഇറങ്ങുന്നതും ബാക്കി കാര്യങ്ങള്‍ ചെയ്യുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.

ഇതിനെ അഭിനന്ദിച്ച് നിരവവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ആരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ഈ ലൈന്‍ ചെയ്തതെന്ന് യൂസര്‍മാര്‍ പറയുന്നു. വീഡിയോയുടെ വിശദാംശങ്ങളിലേക്ക്....

1

image courtesy: asianetnewsable

പുഴയില്‍ വെള്ളം കുതിച്ചൊഴുകുന്ന സമയത്തായിരുന്നു ഈ സാഹസം. പ്രളയമൊന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി നീന്തുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മര്‍ ഓണാകുകയും ചെയ്തു. ഇതൊക്കെ എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരവുമുണ്ട് ഇയാള്‍ക്ക്. ഒരു ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ വേണ്ടിയാണ് ഇങ്ങനൊരു സാഹസം ചെയ്തത്. നാലുപാടും വെള്ളം പൊങ്ങി ഈ ഗ്രാമം ഒറ്റപ്പെട്ട് പോയതായിരുന്നു.

2

കര്‍ണാടകത്തില്‍ കോന്നൂര്‍ ഗ്രാമത്തിലെ ഹെസ്‌കോ സെക്ഷനിലെ ലൈന്‍മാനാണ് ഈ യുവാവ്. ഇരുപത്തഞ്ചുകാരനായ മഞ്ചുനാഥ് കുമ്പര്‍ എന്ന ധീരനാണ് ഇങ്ങനൊരു കാര്യം ജീവന് ഭീഷണിയാണ് എന്നറിഞ്ഞിട്ടും ചെയ്തത്. എന്നാല്‍ ഇത് തനിക്കൊരു ജോലി മാത്രമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് മഞ്ജുനാഥ്. ട്രാന്‍സ്‌ഫോമറിനടുത്തേക്ക് കുത്തിയൊലിക്കുന്ന വെള്ളമൊന്നും വകവെക്കാതെ ഇയാള്‍ നീന്തുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ഇയാള്‍ ട്രാന്‍സ്‌ഫോമര്‍ ഓണാക്കിയതോടെ ഗ്രാമത്തിലേക്കുള്ള ജലവിതരണം പുനസ്ഥാപിക്കപ്പെടുകയായിരുന്നു.

3

ഈ സംഭവം നടന്നത് ബുധനാഴ്ച്ചയാണ്. എന്നാല്‍ വെള്ളിയാഴ്ച്ച മാത്രമാണ് പുറം ലോകമറിഞ്ഞത്. അതേസമയം നവിലുതീര്‍ഥ ഡാം തുറന്നുവിട്ടതോടെ മലപ്രഭ നദി കരകവിഞ്ഞ് ഒഴുകുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയുമായിരുന്നു. കോന്നൂര്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 11000 കെവി ലൈനുമായി ബന്ധിപ്പിച്ച രണ്ട് ട്രാന്‍സ്‌ഫോമറുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഈ മേഖലയില്‍ ആകെ പ്രശ്‌നങ്ങളാണ്. കനത്ത മഴ കൂടിയായതോടെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും നാശനഷ്ടങ്ങള്‍ നിരവധിയാണ്.

4

ദക്ഷിണ-ഉത്തര കര്‍ണാടകയിലാണ് കനത്ത മഴ നാശം വിതയ്ക്കുന്നത്. മലപ്രഭ നദിയും കരകവിഞ്ഞത് മഴയെ തുടര്‍ന്നാണ്. ഹോലേലൂര്‍-ബദാമി മേഖലയിലെ ഗതാഗതത്തെ തന്നെ താറുമാറാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം. ഗഡക്-ബാഗല്‍ക്കോട്ട്, ശിവയോഗമന്ദിര്‍-മംഗളൂരു റോഡുകളില്‍ ഗതാഗതം മുടങ്ങി. പലയിടത്തും പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണം. കെങ്കല്‍, കജാഗല്‍, ഹുവനൂര്‍, ഗഞ്ചിഹാല്‍, ഹുങ്കുണ്ട് എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്കും മാറ്റിയിട്ടുണ്ട്. വന്‍ തോലിലാണ് വിജയനഗരത്തില്‍ കൃഷി നശിച്ചത്.

English summary
karnataka man braves to jump to water for switching on transformer, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X