കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ അവിഹിതം ടെക്കിയുടെ ജീവിതം തകര്‍ത്തത് ഇങ്ങനെ...

Google Oneindia Malayalam News

ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണ് എന്നാരോപിച്ച് 41 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഭാര്യയുമായി പിരിയാന്‍ കേസ് കൊടുത്തിരിക്കുകയാണ് ഇയാള്‍. മകനെ ഗിറ്റാര്‍ പഠിപ്പിക്കുന്ന ആളുമായിട്ടാണ് ഭാര്യ അവിഹിത ബന്ധം പുലര്‍ത്തുന്നത് എന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

അഞ്ച് വര്‍ഷത്തൊളമായി ഈ ബന്ധം തുടങ്ങിയിട്ട്. കുട്ടിയെ ക്ലാസില്‍ ചേര്‍ത്തതിന് പിന്നാലെ തനിക്കും ഗിറ്റാര്‍ പഠിക്കണമെന്ന് ഭാര്യ ഇയാളോട് പറഞ്ഞിരുന്നത്രെ. ഭര്‍ത്താവ് ഇത് സമ്മതിക്കുകയും ചെയ്തു. ഈ ബന്ധമാണ് പിന്നീട് വളര്‍ന്ന് ഇവരുടെ വിവാഹബന്ധം തകര്‍ക്കുന്ന അവസ്ഥയിലെത്തിച്ചത്. മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് കൂടിയായ ഗിറ്റാര്‍ അധ്യാപകന്‍ തന്റെ ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊടുക്കാറുണ്ട് എന്നും ഇയാള്‍ പറയുന്നു.

marriage

ഗിറ്റാര്‍ അധ്യാപകനും തന്റെ ഭാര്യയും ഒരുമിച്ച് കഴിഞ്ഞതിന്റെ തെളിവുകളും ഇവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന്റെ ഹോട്ടല്‍ ബില്ലുകളും ഇയാള്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണില്‍ ഇവര്‍ മണിക്കൂറുകളോളം സംസാരിക്കുയും മെസേജുകള്‍ അയക്കുകയും ചെയ്യാറുണ്ടത്രെ. ഇക്കാര്യങ്ങള്‍ താന്‍ ചോദിച്ചപ്പോള്‍ ഭാര്യ എല്ലാം നിഷേധിക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഇയാള്‍ പതിഞ്ച് വര്‍ഷം മുമ്പാണ് യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളും ഉണ്ട്. ഇയാളുടെ ഭാര്യയും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്നു എന്നാരോപിച്ച് ഗിറ്റാറിസ്റ്റിന്റെ ഭാര്യയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Love affair threatens to end 15 years of marriage of a software professional in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X