Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന് ആയുര്‍വേദ മരുന്നുമായി മലയാളി ഡോക്ടര്‍; ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേര്‍ണലില്‍

ബെംഗളൂരു: ലോകം മുഴുവന്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഏത് വിധേനയും കൊവിഡിനെ വരുതിയിലാക്കുക എന്നതാണ് ലക്ഷ്യം. ആയുര്‍വേദ മേഖലയിലും ഇത്തരം ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

ഈ ഘട്ടത്തിലാണ് കൊവിഡ്19 ചികിത്സയ്ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി മലയാളി ആയുർവേദ ഡോക്ടർ രംഗത്ത് വരുന്നത്. ലയാളിയായ ഡോ ഷാജി കണ്ണോത്ത് വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്നാണ് അസദ്വിര്‍. ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലിന്റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ൃ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ബേസിക് ആന്റ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയില്‍ ആണ് ഇത് പ്രസിദ്ധീകരിച്ചുവന്നത്.

Coronavirus

കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ഡോ ഷാജി കണ്ണോത്ത് വികസിപ്പിച്ചെടുത്തത് സ്റ്റീം ഇന്‍ഹേലര്‍ മരുന്നാണ്. ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണിത്. തിളപ്പിച്ച വെള്ളത്തില്‍ മരുന്നിന്റെ രണ്ട് തുള്ളി ഉറ്റിച്ച് ആവി പിടിച്ചാല്‍ മതി എന്നാണ് ഇവരുടെ അവകാശവാദം. 2020 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ ആയിരുന്നു മരുന്ന് രോഗികളില്‍ പരീക്ഷിച്ചത്.

ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി ഇന്ത്യയുടേയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലിന്റേയും അംഗീകാരത്തോടെ ആയിരുന്നു മരുന്ന് പരീക്ഷണം. ഷെട്ടീസ് ആശുപത്രിയില്‍ 40 രോഗികളില്‍ മരുന്ന് പരീക്ഷിച്ചു. ഇതില്‍ എല്ലാ രോഗികളും ആറ് ദിവസം കൊണ്ട് ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയി എന്നാണ് ഡോ ഷാജിയുടെ അവകാശവാദം.

തുളസി, വേപ്പ്, കുന്തിരിക്കം എന്നിവ അടക്കം പത്ത് ആയുര്‍വേദ ചേരുവകളാണ് മരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ആയുഷ് വകുപ്പിന്റെ അംഗീകാരത്തിനായി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    RR and dc donates towards covid fund

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+