ബാംഗ്ലൂര്‍ പിടിച്ചടക്കാന്‍ മോഡി ചായ എത്തി
ബാംഗ്ലൂര്‍: നരേന്ദ്രമോഡിയെ ചായവില്‍പ്പനക്കാരന്‍ എന്ന് ആക്ഷേപിച്ച മണിശങ്കര്‍ അയ്യരോട് മധുരമായി പ്രതികാരം വീട്ടുകയാണ് ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍. മോഡിയുടെ പേരില്‍ ഒരു മൊബൈല്‍ ചായക്കട തുടങ്ങിയാണ് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കിയത്.
ചായവില്‍പ്പനക്കാരന്‍ എന്ന് ആക്ഷേപത്തെ രാഷ്ട്രീയമായി തന്നെ ഉപയോഗിയ്ക്കാനാണ് ബിജെപിയുടെ ബാംഗ്ലൂര്‍ ഘടകത്തിന്റം തീരുമാനം. വോട്ടര്‍മാരുമായി സംവദിയ്ക്കാനും മോഡി ചായക്കട പ്രയോജനപ്പെടുത്തും. ഒരു രൂപയ്ക്കാണ് ഇവിടെ ചായ ലഭിയ്ക്കുക.

മോഡിയുടെ നേട്ടങ്ങളെപ്പറ്റിയുള്ള വീഡിയോയും ഇതോടൊപ്പം പ്രചരിപ്പിയ്ക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തന്നെയാണ് ചായക്കടയിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത്.
എഐസിസി സമ്മേളനത്തിനിടെയാണ് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവില്ലെന്നും ചായവില്‍പ്പന തുടരേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞത്. മോഡിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ എഐസിസിയില്‍ ചായ വില്‍ക്കാനുള്ള അവസരമൊരുക്കാമെന്നും അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications