ബെംഗളൂരുവില്‍ തടാക കൈയ്യേറ്റം; മന്ത്രി ടെക് സോണ്‍ ലിമിറ്റഡിന് 117 കോടി പിഴ
ബെംഗളൂരു: നഗരത്തിലെ തടാകങ്ങള്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്വകാര്യ കമ്പനിയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ ജി ടി )117 കോടി പിഴ ചുമത്തി. നഗരത്തിലെ ബെലന്ദൂര്‍ ,അഗര തടാകങ്ങള്‍ നികത്തി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയതിന് മന്ത്രി ടെക് സോണ്‍ പ്രൈവറ്റ ലിമിറ്റഡിനാണ് പിഴ ചുമത്തിയത്. മറ്റൊരു കമ്പനിയായ മൈന്‍ഡ് സോഫ്ട് വെയര്‍ സര്‍വ്വീസസ് ലിമിറ്റഡിന് 13.5 കോടിയും പിഴ ചുമത്തിയിട്ടുണ്ട്.
തടാകം കൈയ്യേറിയ കാരണത്തിന് ഇതിനു മുന്‍പും മന്ത്രി ടെക് സോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് മന്ത്രി ടെക് സോണ്‍. ട്രിബ്യൂണല്‍ നടപടിയ്‌ക്കെതിരെ കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധിയ്‌ക്കെതിരെ സ്റ്റേ ഏര്‍പ്പെടുത്തിയ കോടതി വിഷയം എന്‍ ജി ടി യുടെ അവലോകന ബെഞ്ചിനു നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കെട്ട ശേഷം കമ്പനി 117 കോടി തന്നെ പിഴയായി നല്‍കണമെന്ന് ബെഞ്ച് വിധിക്കുകയായിരുന്നു.

ബെംഗളൂരു നഗരത്തില്‍ 4277 ഏക്കര്‍ തടാകഭൂമി കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി തടാകകൈയേറ്റങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങളും കൈയ്യേറ്റത്തിന് മുന്‍കൈയ്യെടുത്തതായി സര്‍വ്വേ പറയുന്നു.












Click it and Unblock the Notifications