രോഗികളുമായി സമ്പർക്കമുള്ളവരെ നിർബന്ധിച്ച് ക്വാറന്റീനിലാക്കുന്നു, ലക്ഷ്യം സാമ്പത്തികം, തട്ടിപ്പ്
ബംഗളൂരു: കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരെയും ദ്വിതീയ സമ്പര്‍ക്കമുള്ളവരെയും നിര്‍ബന്ധിച്ച് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതായി ആക്ഷേപം. ബംഗളൂരു മുന്‍സിപ്പാലിറ്റിക്കെതിരെയാണ് നിരവധി പേര്‍ ആരോപണം ഉന്നയിക്കുന്നത്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ ഹോട്ടലില്‍ സജ്ജീകരിച്ച ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് മൂന്നോളം കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ബിന്യപ്പേട്ട സ്വദേശിയായ ആനന്ദ് എന്നയാള്‍ക്ക് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹം കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറി. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് കുട്ടികളാണുള്ളത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തോട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരികയാണ്. ബംഗളൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നാണെന്ന് പറഞ്ഞാണ് ഫോണ്‍ കോളുകള്‍ എത്തുന്നത്.
Recommended Video
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലില്‍ വരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും അവര് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതേ തുടര്‍ന്ന് ഭാര്യയും മക്കളും സ്വകാര്യ ഹോട്ടലിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയാണ്. അപരിചിതമായ സ്ഥലത്ത് കഴിയുന്ന തന്റെ കുടുംബത്തിന് തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പോലെ നിരവധി കുടുംബങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നാണ് ബംഗളൂരു മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉള്ളവര്‍ ഹോം ക്വാറന്റീനില്‍ കഴിയാമെന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴാണ് നിര്‍ബന്ധിച്ച് ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്ഇതുവഴി സാമ്പത്തിക നേട്ടമാണ് പിന്നിലുള്ളവരുടെ ലക്ഷ്യം. ഒരു ദിവസം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്നതിന് വന്‍ തുകയാണ് ഈടാക്കുന്നത്.
അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഉജ്വല്‍ ഘോഷ് പറഞ്ഞു. മുന്‍സിപ്പാലിറ്റിയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച കോളുകള്‍ പരിഷശോധിക്കും. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം ഇടുങ്ങിയ പ്രദേശമാണെങ്കിലും ഒരു വീട്ടില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കാറുള്ളത്. ചെറിയ വീടാണെങ്കിലും ഇങ്ങനെ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും നിര്‍ബന്ധിക്കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹോട്ടലുകളിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 5000 മുതല്‍ 6000 രൂപ വരെ ഒരു ദിവസത്തെ ക്വാറന്റീന്‍ തുകയായി ഈടാക്കാറുണ്ട്. ഹോട്ടല്‍ സ്ഥി ചെയ്യുന്ന പ്രദേശം പോലെയിരിക്കും തുകയുടെ വലുപ്പം. എന്നാല്‍ വീട്ടില്‍ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ക്വാറന്റീനില്‍ വരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു തുക നിശ്ചയിച്ചിട്ടുണ്ട്. ഇത് 1200 മുതലാണെന്ന് ആരംഭിക്കുന്നത്.












Click it and Unblock the Notifications