കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ ഫീസും അഡ്വാന്‍സ്, രക്ഷിതാക്കള്‍ വട്ടം കറങ്ങുന്നു

Google Oneindia Malayalam News

ബെംഗളൂരു: വര്‍ഷം തോറും ഫീസ് കൂട്ടുന്നതിന് പിന്നാലെ കൂട്ടിയ ഫീസ് അഡ്വാന്‍സായും നല്‍കണം എന്ന് പറഞ്ഞാലോ. അതും എം ബി ബി എസിന്റെയും എഞ്ചിനീയറിംഗിന്റെയും കാര്യമല്ല. ഒന്നിലും രണ്ടിലും എന്തിന് യു കെ ജിയില്‍ വരെ പഠിക്കുന്ന കുട്ടികളുടെ കാര്യമാണ് പറയുന്നത്. ഐ ടി നഗരമായ ബെംഗളൂരുവില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ ഓരോ വര്‍ഷവും ഓരോ ബാങ്ക് ലോണ്‍ എടുക്കേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കള്‍.

സ്‌കൂള്‍ ഫീസിന്റെ 50 ശതമാനം കാലേക്കൂട്ടി നല്‍കണം എന്നാണ് അധികൃതരുടെ നോട്ടീസ്. മാര്‍ച്ച് 15 നാണ് ഇത് അടക്കേണ്ട അവസാന തീയതി. വെറും രണ്ടാഴ്ചയാണ് ഫീസ് സംഘടിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കിട്ടുന്ന സമയം. കിഴക്കന്‍ ബെംഗളൂരുവിലെ ഒരു സ്‌കൂളില്‍ അഞ്ച് വയസ്സുകാരിയുടെ സ്‌കൂള്‍ ഫീസ് ഒരു വര്‍ഷത്തേക്ക് 1.06 ലക്ഷം രൂപയാണ്. ഇതിന്റെ പകുതിയാണ് രണ്ടാഴ്ച കൊണ്ട് അടക്കാന്‍ കുട്ടിയുടെ അച്ഛനെ അറിയിച്ചിരിക്കുന്നത്.

school-children

വാര്‍ഷിക ഫീസ് 17000, പാദവാര്‍ഷിക ഫീസ് 19750 തുടങ്ങിയവ അടക്കമാണ് ഇത്. മുഴുവന്‍ തുകയ്ക്കുമുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് മൂന്നെണ്ണം ഒപ്പിട്ട് കൊടുക്കാനും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മാര്‍ച്ച് 15 നാണ് ഇത് കൊടുക്കേണ്ട അവസാന തീയതി. ഇതിന്റെ രസം എന്താണ് എന്ന് വെച്ചാല്‍ ജൂണില്‍ മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളൂ. മൂന്ന് മാസത്തെ ഫീസ് എന്ത് കാര്യത്തിനാണ് തങ്ങള്‍ കൊടുക്കേണ്ടത് എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.

നഗരത്തിലെ പ്രധാന സ്‌കൂളുകളില്‍ എല്‍ കെ ജിയിലേക്ക് ഡെപ്പോസിറ്റ് തുക 40000 ആണ്. ഇത് തിരിച്ചുകിട്ടില്ല. വാര്‍ഷിക ഫീസ് 23000, പാദവാര്‍ഷിക ഫീസ് 19000. ഇത് മുഴുവന്‍ ആദ്യം തന്നെ അടക്കണം. ഇത് കൂടാതെ 23100 രൂപ സ്‌കൂള്‍ ബസിന്റെ ചാര്‍ജും. ഇതൊന്നും കൂടാതെയാണ് ചോദ്യവും പറച്ചിലും ഒന്നും കൂടാതെ വര്‍ഷം തോറും തോന്നിയ പോലെ സ്‌കൂള്‍ ഫീസ് കൂട്ടുന്നത്.

English summary
Schools in Bengaluru city schools shock parents as they want half the fees upfront.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X