കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസിന് കനത്ത തിരിച്ചടി; കോലാര്‍ എംഎല്‍എ ശ്രീനിവാസ് ഗൗഡ കോണ്‍ഗ്രസിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു; കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ പാര്‍ട്ടി അധ്യക്ഷനായി എത്തിയതോടെ വലിയ ആവേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കാണാന്‍ കഴിയുന്നത്. 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ശക്തമായ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ഉടനീളം ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ മറ്റ് പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായില്‍ നില്‍ക്കുന്നുണ്ട്. കോലാർ നിന്നുള്ളെ ജെഡി എസ് നിയമസഭാംഗമായ കെ ശ്രീനിവാസ് ഗൗഡയാണ് ഇത്തരത്തില്‍ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് രഗത്ത് വന്നിരിക്കുന്നത്.

കൂട്ടുകാരി വഴി പരിചയപ്പെട്ട രോഹിത്ത് ജീവിതത്തില്‍ കൂട്ടായി: 7 വര്‍ഷം പ്രണയം,എലീന പടിക്കല്‍ പറയുന്നുകൂട്ടുകാരി വഴി പരിചയപ്പെട്ട രോഹിത്ത് ജീവിതത്തില്‍ കൂട്ടായി: 7 വര്‍ഷം പ്രണയം,എലീന പടിക്കല്‍ പറയുന്നു

കര്‍ണാടക

പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത് സെപ്റ്റംബർ 15 ബുധനാഴ്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന തരത്തിലുള്ള വാര്‍ത്തുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

ശ്രീനിവാസ് ഗൗഡ

2008 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശ്രീനിവാസ് ഗൗഡ അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വരത്തൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനിടെ പാര്‍ട്ടി മാറിയ അദ്ദേഹം 2013 ൽ ജെഡി (എസ്) ടിക്കറ്റിൽ നിന്ന് മത്സരിച്ചെങ്കിലും വീണ്ടും വരത്തൂര്‍ പ്രകാശ് പരാജയപ്പെട്ടു. എന്നാല്‍ 2018 ലെ തിരഞ്ഞെടുപ്പിലും ജെഡി എസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തി

കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസും ജെഡിഎസും നേതൃത്വം നല്‍കിയ സഖ്യ സര്‍ക്കാറിന്റെ പതന സമയത്ത് ബിജെപി വളരെ അധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടും ജെഡിഎസ് വിടാന്‍ തയ്യാറാവാതിരുന്ന നേതാവ് കൂടിയാണ് ശ്രീനിവാസ് ഗൗഡ. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡവുമായി വളരെ അടുത്ത ബന്ധവും അദ്ദേഹം പുലര്‍ത്തിയിരുന്നു.

ആഭ്യന്തര പ്രശ്നങ്ങള്‍

എന്നാല്‍ പിന്നീട് പാർട്ടിയിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം, ശ്രീനീവാസ ഗൗഡ പാർട്ടി നേതൃത്വത്തിൽ നിന്ന് അകലം പാലിക്കുകയും തന്റെ അതൃപ്തി പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് സജീവമാക്കിയത്.

നിയമസഭ തിരഞ്ഞെടുപ്പില്‍

2023 -ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസ് ഗൗഡയെ കോലാറില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. അതേ സമയം, സിദ്ധരാമയ്യ വഴി കോൺഗ്രസിൽ ചേരാൻ വരത്തൂർ പ്രകാശ് ശ്രമിക്കുന്നുണ്ട്. എന്നാൽ ശ്രീനിവാസ് ഗൗഡയ്ക്ക് ഗ്രീൻ സിഗ്നൽ നൽകിയാൽ വരത്തൂർ പ്രകാശിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എടുത്തേക്കില്ല.

16 ഓളം എംഎൽഎമാർ

അതേസമയം തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി ജെഡി (എസ്) നിയമസഭാംഗങ്ങൾ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ബിജെപിയുടെയും ജെഡിഎസിന്റെയും 16 ഓളം എംഎൽഎമാർ കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ടിക്കറ്റിന്റെ ഉറപ്പ് ലഭിച്ചാൽ ഭൂരിഭാഗം പേരും പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.

എസ് ആർ ശ്രീനിവാസ്

എംഎല്‍എമാരുയുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ഏറെ മുന്നേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ, ഗുബി മണ്ഡലത്തിലെ എംഎൽഎ എസ് ആർ ശ്രീനിവാസ്, കോലാറിനെ പ്രതിനിധീകരിക്കുന്ന ശ്രീനിവാസ് ഗൗഡ, ബെമൽ കാന്തരാജ്, വി മനോഹർ എന്നിവരുമായാണ് കോണ്‍ഗ്രസ് ചര്‍ച്ച. ഗുബ്ബിയിൽ നിന്നുള്ള ശ്രീനിവാസ് ജെഡി (എസ്) നേതാക്കളിൽ നിന്നും ഏറെ കാലമായി അകലം പാലിക്കുകയാണ്. അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 'സുരേഷ് ഗോപി സിനിമയില്‍ കണ്ട ഭരത് ചന്ദ്രനല്ല, കള്ളം പറയാന്‍ ഒരു ഉളുപ്പുമില്ലാത്ത സംഘി': കുറിപ്പ് 'സുരേഷ് ഗോപി സിനിമയില്‍ കണ്ട ഭരത് ചന്ദ്രനല്ല, കള്ളം പറയാന്‍ ഒരു ഉളുപ്പുമില്ലാത്ത സംഘി': കുറിപ്പ്

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Setback for JDS; Kolar MLA Srinivas Gowda joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X