കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിക്ക് പീഡനം; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിയേക്കും

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിബ്ജിയോര്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദായേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഐ സി എസ് ഇക്ക് കത്തയച്ചു. പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌കൂളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വിധാന്‍ സൗധയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. അസംബ്ലിക്ക് അകത്തും പ്രതിഷേധം ഉയര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ബി ജെ പി എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. സ്‌കൂളിന് മുന്നില്‍ എ ബി വി പി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും വീട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

bangalore-child-rape

ആറുവയസ്സുകാരിയെ പീഡിപ്പിച്ചവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍ എന്നാണ് ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം, സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം തുടങ്ങിയവയാണ് പ്രതിഷേധിക്കുന്ന രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ തങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നും സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കി എന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

ബാംഗ്ലൂര്‍ മാറത്തഹള്ളിയിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്‌കൂളില്‍ വെച്ചാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറുവയസ്സുകാരി പീഡനത്തിന് ഇരയായത്. സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനറും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്നാണത്രെ കുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂളില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കാരണമായി. നൂറോളം രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രകടനം നടത്തുകയും സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും മറ്റും ചെയ്തിരുന്നു.

English summary
The Karnataka government has written to the ICSE board demanding to cancel the recognition of the school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X