കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു മെട്രോയില്‍ ഒരു ദിവസം യാത്ര ചെയ്യുന്നത് 1.10 ലക്ഷം പേര്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ബെംഗളൂരു മെട്രോ ട്രെയിനില്‍ ഒരു ദിവസം യാത്ര ചെയ്യുന്നത് 1.10 ലക്ഷം പേര്‍.നമ്മ മെട്രോയുടെ കിഴക്ക് പടിഞ്ഞാറ് ഇടനാഴി (പര്‍പ്പിള്‍ ലൈന്‍) പൂര്‍ത്തിയായതോടു കൂടിയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. പാത പൂര്‍ത്തിയാവുന്നതിനു മുന്‍പ് 18000 ത്തോളം യാത്രക്കാരാണുണ്ടായിരുന്നത്. രാവിലെ എട്ടു മുതല്‍ പത്തു വരെയും വൈകിട്ട് 4,30 മുതല്‍ 6.30 വരെയുമാണ് കൂടുതല്‍ യാത്രക്കാരെത്തുന്നതെന്ന് ബിഎംആര്‍ സിഎല്‍ (ബെംഗളൂരൂ മെട്രോ ട്രെയിന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ശേഷം ഏകദേശം 15000ത്തോളം പേരും രാവിലെ 9.500 ഓളം യാത്രക്കാരുമെത്തുന്നതായാണ് കണക്ക്. ഈ സമയത്ത് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള സമയം കുറക്കണമെന്നും കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നുമുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്. ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ 30 സൈക്കന്റിനകം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ നിറയുന്ന കാഴ്ച്ചയാണ്. സ്ത്രീകളും കുട്ടികളുമാണ് തിരക്കില്‍ ഏറെ ബുദ്ധമുട്ടുന്നത്.

metro-13-14

നിലവില്‍ പത്തു മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലുളള വര്‍ദ്ധനവ് കണക്കിലെടുത്ത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിഎംആര്‍സിഎല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

English summary
increased from 18,000 to 1.10 lakh every day.Many have started demanding an increase in the frequency of the trains at least during the peak hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X