ബൈക്ക് കിട്ടിയില്ല, 15കാരന്‍ തൂങ്ങിമരിച്ചു
ബാംഗ്ലൂര്‍: കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോകാന്‍ അച്ഛന്‍ ബൈക്ക് കൊടുക്കാത്തതിനെ തുടര്‍ന്ന് 15 കാരന്‍ ആത്മഹത്യ ചെയ്തു. തെക്കന്‍ ബാംഗ്ലൂരിലെ സുബ്രഹ്മണ്യ നഗറിലെ പൂര്‍ണ പ്രജ്ഞ ലേ ഔട്ടിലാണ് സംഭവം. ഉത്തരഹള്ളി ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജയന്താണ് ആത്മഹത്യ ചെയ്തത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാലമായതിനാല്‍ ജയന്തും കൂട്ടുകാരും കൂടി ഒരു വിനോദ യാത്ര പോകാന്‍ പദ്ധതിയിട്ടിരുന്നു. അതിനായി അച്ഛന്‍ നാരായണ സ്വാമിയുടെ ഹോണ്ട ആക്ടീവ ജയന്ത് ചോദിച്ചു. എന്നാല്‍ നാരായണ സ്വാമി വണ്ടി കൊടുത്തില്ല. കൂട്ടൂകാര്‍ യാത്ര പുറപ്പെട്ട ശേഷം സ്വന്തം മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി ജയന്ത് ജീവനൊടുക്കുകയായിരുന്നു.

മകന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് വണ്ടി കൊടുക്കാതിരുന്നത് എന്ന് നാരായണ സ്വാമി പിന്നീട് പറഞ്ഞു. കൂട്ടുകാര്‍ യാത്ര പുറപ്പെട്ട ശേഷം ഒരിക്കല്‍ കൂടി ജയന്ത് അച്ഛനോട് വണ്ടി ആവശ്യപ്പെട്ടെങ്കിലും നാരായണ സ്വാമി അത് സമ്മതിച്ചില്ല. മുറിയില്‍ കയറി വാതിലടച്ച് ജയന്ത് സീലിംഗ് ഫാനില്‍ തൂങ്ങുകയായിരുന്നു. സംശയം തോന്നിയ നാരായണ സ്വാമി വാതില്‍ പൊളിച്ച് അകത്തുകടന്നു.
തൂങ്ങിയ നിലയില്‍ കണ്ട ജയന്തിനെ ഉടന്‍ തന്നെ കെങ്കേരിയിലെ ബി ജി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വെച്ച് ജയന്ത് മരണത്തിന് കീഴടങ്ങി. സമാനമായ മറ്റൊരു സംഭവത്തില്‍ എച്ച് എസ് ആര്‍ ലേ ഔട്ടില്‍ 23 കാരനായ ബി ടെക് വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു.












Click it and Unblock the Notifications