കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുഞ്ഞിനെ വളര്‍ത്തണം, യുവതി ചെയ്ത സാഹസം എന്തെന്നോ!!!

  • By Sandra
Google Oneindia Malayalam News

ബെംഗളുരു: പെണ്‍കുഞ്ഞിനെ വളര്‍ത്താനുള്ള മോഹം യുവതി ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു. ആണ്‍കുഞ്ഞിന്റെ അമ്മയായ 24കാരിയാണ് ബെംഗളുരുവിലെ വാണി വിലാസ ആശുപത്രിയില്‍ നിന്ന്്കുഞ്ഞിനെ മോഷ്ടിച്ചത്. രണ്ടാമത് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് ദേവി ബായി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.

 ഫ്രാന്‍സ് ജിഹാദിസ്റ്റുകളുടെ തോക്കിനിരയാവുന്നതിന് പിന്നിലെ രഹസ്യം ഇതാണ് ഫ്രാന്‍സ് ജിഹാദിസ്റ്റുകളുടെ തോക്കിനിരയാവുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് യുവതി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് ബെംഗളുരുവിലെത്തിയ ദേവിയുടെ കുടുംബം അഞ്ച് വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. 8 വയസ്സുള്ള ആണ്‍കുട്ടിയുള്ള ദമ്പതികള്‍ കൂലിവേല ചെയ്താണ് ജീവിക്കുന്നത്. അപരിചിതയായ യുവതി തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തെന്ന് ആരോപിച്ച് നവജാതശിശുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്.

1465114388

നൈജീരിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചുനൈജീരിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

ശുചിമുറിക്ക് കുഞ്ഞുമായി നിന്നിരുന്ന കുഞ്ഞിന്റെ മുത്തശ്ശിയിക്ക് സഹായ വാഗ്ദാനം നല്‍കിയ യുവതി കുഞ്ഞിനെ വാങ്ങി നടന്നുകളയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 3.15ഓടെയായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് രണ്ട് തവണ ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുള്ള ദേവിയ്ക്ക് ഇനിയൊരു ഗര്‍ഭധാരണം സാധ്യമല്ലെന്നും ഇതാണ് ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.

English summary
Women stolen new born baby to fulfill a dream to nurse a girl child, got arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X