കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ലെന്ന് കരുതി പാനിക്കാകല്ലേ.. 500, 1000 നോട്ടുകളില്ലാതെയും കാര്യങ്ങള്‍ നടക്കും, അതെങ്ങനെ?

  • By Kishor
Google Oneindia Malayalam News

അക്കൗണ്ടില്‍ കാശുണ്ട്. പക്ഷേ ഉപയോഗിക്കാന്‍ പറ്റുന്നില്ല. കയ്യില്‍ എ ടി എം കാര്‍ഡുണ്ട്. പക്ഷേ പോയി എടുക്കാന്‍ പറ്റില്ല. കിലോമീറ്ററുകളോളം നീളുന്ന ക്യൂ. ബാങ്കില്‍ പോയി എടുക്കാമെന്ന് വെച്ചാലോ അവിടെ അതിലും വലിയ തിരക്ക്. അഥവാ എങ്ങനെയെങ്കിലും ബാങ്ക് വരെ എത്തിയാലോ കിട്ടുന്നത് 2000ത്തിന്റെ നോട്ട്. പൊതിയാത്തേങ്ങ പോലെ അതങ്ങനെ കിടക്കും.

Read Also: ആരെങ്കിലും തരുന്ന പണം കൊണ്ടുപോയി ബാങ്കില്‍ ഇടല്ലേ, പണി പാളും... നോട്ട് നിരോധനം നേരിടാന്‍ 10 വഴികള്‍!

പക്ഷേ എ ടി എമ്മിലോ ബാങ്കിലോ പോയി കാശെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്നതാണോ സ്ഥിതി. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും എ ടി എം കാര്‍ഡും ഉണ്ടാകണം എന്നില്ല, എന്നാല്‍ ഉള്ളവര്‍ തന്നെ ഒരു വലിയ സംഖ്യ വരില്ലേ. അവര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ കാര്‍ഡും നെറ്റ് ബാങ്കിംഗും വെച്ച് ചെയ്യാനാകും എന്ന് നോക്കൂ. കഷ്ടപ്പാട് എന്തായാലും ഉണ്ട്. എന്നാല്‍ അതിനെ എങ്ങനെ മറികടക്കാം എന്ന് നോക്കൂ...

എന്താണീ പ്ലാസ്റ്റിക് മണി

എന്താണീ പ്ലാസ്റ്റിക് മണി

പ്ലാസ്റ്റിക് അരി, പ്ലാസ്റ്റിക് മുട്ട എന്നൊക്കെ കേള്‍ക്കുന്ന പോലെ പേടിക്കാനുളള സാധനമല്ല എന്തായാലും പ്ലാസ്റ്റിക് മണി. കടലാസ് നോട്ടുകള്‍ക്ക് പകരം വെര്‍ച്വല്‍ നോട്ടുകള്‍. ഇത്രേയുള്ളു സംഭവം. അക്കത്തിലോ മൂല്യത്തിലോ ഒരു വ്യത്യാസവും ഇല്ല. പ്ലാസ്റ്റിക് മണി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. ആലോചിച്ച് വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് തന്നെ സംഭവം.

കാര്‍ഡുകളില്ലേ അത് തന്നെ

കാര്‍ഡുകളില്ലേ അത് തന്നെ

മൂന്ന് തരത്തിലുള്ള കാര്‍ഡുകളായിട്ടാണ് പ്ലാസ്റ്റിക് മണിയുടെ ഉപയോഗം. ഒന്ന് ഡെബിറ്റ് കാര്‍ഡ് - എ ടി എമ്മില്‍ പണം വലിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ഡ്. അടുത്തത് ക്രെഡിറ്റ് കാര്‍ഡ് - കാര്‍ഡ് ഉരച്ചുള്ള കടം. മൂന്നാമത്തേത് പ്രീ പെയ്ഡ് കാര്‍ഡ് - ഇതില്‍ മൊബൈല്‍ ഫോണിലെ പോലെ റീചാര്‍ജ്ജ് ചെയ്ത് പണം സൂക്ഷിക്കാന്‍ പറ്റും.

നെറ്റ് ബാങ്കിംഗ്

നെറ്റ് ബാങ്കിംഗ്


എന്താണ് നെറ്റ് ബാങ്കിംഗ്. ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെയുള്ള പണം ട്രാന്‍സാക്ഷന്‍. ഇതിനും പ്രധാനമായും മൂന്ന് രീതികളുണ്ട്. ഒന്ന് ബാങ്ക് സമയത്ത് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനുള്ള നെഫ്റ്റ് അഥവാ എന്‍ ഇ എഫ് ടി. 2 ലക്ഷം രൂപയ്ക്ക് മേലെ കൈമാറ്റം ചെയ്യാന്‍ ആര്‍ ടി ജി എസ്. ഒരു സെക്കന്‍ഡ് കൊണ്ട് പണം മറ്റൊരു അക്കൗണ്ടിലെത്തിക്കാനുള്ള ഐ എം പി എസ്.

വാലറ്റും പ്ലാസ്റ്റിക്കാക്കാം

വാലറ്റും പ്ലാസ്റ്റിക്കാക്കാം

ഇ വാലറ്റ് എന്നാണ് ഇതിന് പേര്. ഓണ്‍ലൈന്‍ പ്രീ പെയ്ഡ് അക്കൗണ്ടുകളില്‍ പണം ഇട്ട് വെക്കുക. ആവശ്യത്തിന് ഇതില്‍ നിന്നും എടുത്ത് ഉപയോഗിക്കുക. ഒരു യൂസര്‍ നെയിം, പാസ് വേര്‍ഡ്, മൊബൈലില്‍ വരുന്ന ഒരു ഒറ്റത്തവണ പാസ് വേര്‍ഡ് ഇത്രയും മാത്രമേ ഇതിനായി ആവശ്യം വരികയുള്ളൂ, പിന്നെ ഇതിലേക്ക് പണമിടാനുള്ള ഒരു ബാങ്ക് അക്കൗണ്ടും.

എന്തൊക്കെ വാങ്ങാം

എന്തൊക്കെ വാങ്ങാം

എന്ത് വേണമെങ്കിലും വാങ്ങാം. ബസ്, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ മുതല്‍ എന്തും. സിനിമ, നാടക ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടാക്‌സി ബുക്ക് ചെയ്യാം. വീട്ട് സാധനങ്ങള്‍ വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളൊന്നും വേണ്ട. ഇ വാലറ്റുകളില്‍ പണം നിറക്കുക, ആവശ്യത്തിന് ഉപയോഗിക്കുക.

ഏതൊക്കെയാണ് ഈ വാലറ്റുകള്‍

ഏതൊക്കെയാണ് ഈ വാലറ്റുകള്‍

നോട്ട് നിരോധിച്ചതിന്റെ പിറ്റേന്ന് പ്രധാനമന്ത്രിയുടെ പടം വെച്ച് പരസ്യം കൊടുത്ത പേടിഎം ഓര്‍മയില്ലേ. അവരാണ് വമ്പന്മാര്‍. അത് പോലെ ഫ്രീ ചാര്ജ്ജ്, ഓക്‌സിജന്‍, വാലറ്റ്, ചില്ലര്‍, മൊബിക്വിക് തുടങ്ങി ഒരുപാട് ഇ വാലറ്റുകള്‍ ഉണ്ട്. ഇവയ്‌ക്കെല്ലാം സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളും ഉണ്ട്.

മൊബൈല്‍ ഫോണില്‍ യുപിഐ

മൊബൈല്‍ ഫോണില്‍ യുപിഐ

ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിദ്യയാണ് യു പി ഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. അധികകാമലമൊന്നുമായിട്ടില്ല കക്ഷി രംഗത്ത് വന്നിട്ട് വെറും ആറ് മാസം. യു പി ഐയിലൂടെ ഓണ്‍ലൈനായും ഓഫ്‌ലൈനായും പണമിടപാട് നടത്താമെന്നതാണ് മെച്ചം.

English summary
Rs 2000 note is good only for selfies. See how to use Nebanking?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X