കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുതലമുറ ലക്‌സസ് ഇഎസ് 300 എച്ച് റോഡിലിറങ്ങി

  • By എൻപി ശക്കീർ
Google Oneindia Malayalam News

കോഴിക്കോട്: എക്‌സിക്യൂട്ടീവ് സെഡാനുകളുടെ പദവി പുനര്‍ നിര്‍ണയിച്ചുകൊണ്ട് ഏഴാം തലമുറയിലെ ലെക്‌സസ് ഇ.എസ്. 300 എച്ച് റോഡിലേക്കെത്തി. കൂടുതല്‍ മികച്ച പുറം രൂപകല്‍പ്പനയും അത്യുന്നത ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് പുതിയ ലെക്‌സസ് ഇ.എസിന്റെ നിര്‍മാണം. 2.5 ലിറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ ശക്തിയുമായി ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സംവിധാനത്തിന്റെ നാലാം തലമുറ കൂടിയാണ് ഹൈബ്രിഡ് ഇലക്ട്രിക് ഇ.എസ്. 300 എച്ച്. ഈ വിഭാഗം കാറുകളില്‍ കാണാത്തത്ര മികച്ച രൂപകല്‍പ്പനാ വൈഭവവും ഇവിടെ ദൃശ്യമാണ്.

കെ. (ജി. എ.-കെ.) സംവിധാനത്തിലുള്ള ഏറ്റവും പുതിയ ആഗോള രൂപകല്‍പ്പനയാണ് പുതിയ ഇ 300 എച്ചിന്റെ ഏറ്റവും മികച്ച സവിശേഷത. രൂപകല്‍പ്പന ചെയ്യുന്നവര്‍ക്ക് അതുല്യമായ സ്വാതന്ത്ര്യമാണിതു നല്‍കുന്നത്. 998.6 മില്ലീ മീറ്റര്‍ ലെഗ് സ്‌പെയിസിന്റെ പിന്‍ബലത്തോടെ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതില്‍ ലഭിക്കുന്നത്. തങ്ങളുടെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വാഹനമായിരിക്കും ലെക്‌സസ് ഇ എസ്. എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ ചൂണ്ടിക്കാട്ടി.

lexa

തങ്ങളുടെ ഉപഭോക്താക്കളുടെ നിലവാരവും താല്‍പ്പര്യവും പരിഗണിച്ച് ഏറ്റവും മികച്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യാനാവും വിധമാണതു രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോ 6 മാനദണ്ഡങ്ങള്‍ക്കസുലൃതമായ ഹൈബ്രിഡ് ഇലകട്രിക് സംവിധാനത്തിലാണിതു തയ്യാറാക്കിയിരിക്കുന്നത്. 180 കെ.ഡബ്ലിയു. ശേഷിയും ലിറ്ററിന് 22.37 കിലോമീറ്റര്‍ മൈലേജും 7 ഇഞ്ച് ഇന്‍സ്ട്രുമെന്റല്‍ പാനലും 454 ലിറ്റര്‍ കാര്‍ഗോ സ്‌പെയ്‌സും അടക്കമുള്ള സൗകര്യങ്ങളും ഇതിനെ എല്ലാ രംഗങ്ങളിലും വ്യത്യസ്തവും മികവുറ്റതുമാക്കുന്നു.

പുതിയ രൂപ ഭംഗി മുതല്‍ ഇന്റീരിയര്‍ വരെ എല്ലാ രംഗത്തും ആകര്‍ഷകമായാണിതെത്തുന്നതെന്ന് ലെക്‌സസ് ഇന്ത്യയുടെ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു. 59,13,000 രൂപ എന്ന എക്‌സ്‌ഷോറൂം വിലയിലാവും ജൂലൈ 19 മുതല്‍ ലെക്‌സസ് ഇ 300 എച്ച് ഇന്ത്യ മുഴുവന്‍ ലഭ്യമായിതുടങ്ങിയത്.

English summary
2018 Lexus ES 300h launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X