കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില രണ്ട് രൂപ കുറയും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏഴ് തവണയായി കൂട്ടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വില അല്‍പം കുറയാന്‍ സാധ്യത. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി തന്നെയാണ് ഈ സൂചന നല്‍കിയത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നതായിരുന്നുവത്രെ പെട്രോള്‍ വില കൂടാന്‍ കാരണം. രൂപ ഇപ്പോള്‍ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില രണ്ട് രൂപ കുറച്ചേക്കും എന്ന് തന്നെയാണ് വീരപ്പമൊയ്‌ലി സൂചിപ്പിക്കുന്നത്.

Petrol Pump

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റേയും രൂപയുടെ മൂല്യം ഉയര്‍ന്നതിന്റേയും ഗുണം ഉപഭോക്താക്കളിലേക്ക് കൂടി എത്തും എന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. 2013 സെപ്റ്റംബര്‍ 30 ന് ആയിരിക്കും വില കുറക്കാനുള്ള തീരുമാനം വരിക എന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് പെട്രോള്‍ വില കുറച്ച സംഭവത്തിന് രാജ്യം സാക്ഷിയായത്. അന്ന് ലിറ്ററിന് മൂന്ന് രൂപയാണ് കുറച്ചത്. പിന്നീട് തുടര്‍ച്ചയായ വിലക്കയറ്റം തന്നെയായിരുന്നു. രണ്ട് ആഴ്ചമുമ്പ് പെട്രോള്‍ വില ഒന്നര രൂപ കുറയും എന്ന് ശ്രതിയുണ്ടായെങ്കിലും വില കൂടുകയാണ് ഉണ്ടായത്. ഇത്തവണ എന്തായാലും വില കുറയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

English summary
Oil minister Veerappa Moily on Friday indicated at a cut in petrol prices in the next few days.
 Oil firm sources said that prices could be cut by nearly Rs. 2 a litre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X