കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

98 രൂപയ്ക്ക് അഞ്ച് ജിബി ഡാറ്റ: കൈനിറയെ ഓഫറുമായി എയര്‍ടെൽ, പിന്നിൽ റിലയൻസ് ജിയോയുമായുള്ള പോരാട്ടം

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ ടെലികോം വിപണിയിൽ എയർടെൽ- റിലയന്‍സ് ജിയോ പോരാട്ടം തുടരുന്നു. 98 രൂപയുടെ പ്രീ പെയ്ഡ് ഓഫറാണ് എയർടെല്‍ ഏറ്റവും ഒടുവിൽ‍ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് 5ജിബി 3ജി/4ജി ഡാറ്റയാണ് എയര്‍ടെല്‍ ലഭ്യമാക്കുന്നത്. ഈ പ്ലാന്‍ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളുകളിലാണ് ഈ ഓഫർ‍ നിലവിൽ ലഭ്യമാകുന്നത്. എന്നാൽ എസ്എംഎസ് പ്ലാനുകളോ വോയ്സ് കോളുകളോ ഈ പ്ലാനില്‍ ലഭിക്കില്ല എന്നതാണ് പ്രധാന ന്യൂനത. പ്രീ പെയ്ഡ് ഉപയോക്താക്കളിൽ വോയ്സ് കോളുകളും എസ്എംഎസുകളും ആവശ്യമില്ലാത്തതും അതേസമയം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് എയർടെൽ‍ ഈ ഓഫർ പുറത്തിറക്കിയിട്ടുള്ളത്.

98 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ‍ ഒരു ജിബിയ്ക്ക് 20 രൂപ എന്ന നിരക്കിലാണ് ആന്ധ്രപ്രദേശ്- തെലങ്കാന സർക്കിളുകളിൽ ലഭ്യമാക്കുന്നത്. 149 രൂപയ്ക്ക് 28 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്ന മറ്റൊരു ഓഫർ. മറ്റ് സർക്കിളുകളിൽ‍ ഒരു ജിബിയ്ക്ക് അ‍ഞ്ച് രൂപയാണ് ഈടാക്കുന്നത്. കേരളത്തിൽ‍ മൂന്ന് ജിബി ഡാറ്റയാണ് പരമാവധി ലഭിക്കുക. മറ്റ് സര്‍ക്കിളുകളിൽ‍ പരമാവധി 1ജിബി ഡാറ്റയാണ് ലഭിക്കുക. തെലങ്കാന ആന്ധ്രപ്രദേശ് സർക്കിളുകളിൽ 28 ദിവസത്തേയ്ക്ക് 5ജിബി ഡാറ്റയാണ് ഈ പ്ലാനിൽ‍ ലഭിക്കുക.

airtel

എയർടെൽ‍ ചില ടെലികോം സർക്കിളുകളിൽ 93 രൂപയ്ക്ക് 1ജിബി ഡാറ്റയും ലഭ്യമാക്കുന്നുണ്ട് 28 ദിവസമാണ് ഓഫർ കാലാവധി. അൺലിമിറ്റഡ് വോയ്സ് കോള്‍ ഓഫറും ഈ പാക്കിലുണ്ട്. എന്നാല്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സർക്കിളുകളിൽ പത്ത് ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. 98 രൂപയ്ക്ക് 2ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും ഉൾപ്പെട്ട ബണ്ടിൽഡ് പാക്കാണ് റിലയന്‍സ് ജിയോ നൽകുന്നത്. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലുണ്ട്. 28 ദിവസമാണ് ഓഫര്‍‍ കാലാവധി. 101 രൂപയുടെ ഓഫർ പാക്കിൽ 6ജിബി ഡാറ്റയും റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. ബൂസറ്റർ പാക്ക് എന്ന പേരിലാണ് ഈ ഓഫർ പുറത്തിറക്കിയിട്ടുള്ളത്.

English summary
Jio continues to offer 4G data at ultra-low cost tariffs to retain more users, and keeps providing freebies such as vouchers and cashbacks. But Airtel doesn't seem to be too far behind either, updating plans to provide customers with similar data and calling benefits to keep them from switching to Jio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X