Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനതെിരെയുള്ള വിമര്‍ശം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിആര്‍ അംബേദ്കറുടെ ഭരണഘടനെ അപമാനിച്ചിരിക്കുകയാണ്. രാജ്യത്തെ തകര്‍ക്കാന്‍ നോക്കുകയാണ് രാഹുലിനെ പോലുള്ളവരെയും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ദക്ഷിണ ഗോവ സ്ഥാനാര്‍ത്ഥി വിരിയാറ്റ ഫെര്‍ണാണ്ടസിനെയും മോദി വിമര്‍ശിച്ചു.

ഇന്ത്യന്‍ ഭരണഘടനയെ ഗോവയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു ഫെര്‍ണാണ്ടസിന്റെ പാമര്‍ശം. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഗോവയ്ക്ക് ആവശ്യമില്ലാതിരുന്നിട്ടും ഇന്ത്യന്‍ ഭരണഘടന അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോടും പറഞ്ഞിട്ടുണ്ടെന്ന് ഫെര്‍ണാണ്ടസ് വെളിപ്പെടുത്തിയിരുന്നു.

pm-modi-congress

കോണ്‍ഗ്രസിന്റെ ഗോവ സ്ഥാനാര്‍ത്ഥി പറയുന്നത് ഈ രാജ്യത്തിന്റെ ഭരണഘടന അവരുടെ സംസ്ഥാനത്തിന് ബാധകമല്ല എന്നാണ്. ഗോവയ്ക്ക് മേല്‍ ഭരണഘടന നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചു എന്നാണ് ഈ നേതാവ് പറയുന്നത്. അതും കോണ്‍ഗ്രസിന്റെ യുവരാജാവിനോടാണ് ഇക്കാര്യം പറഞ്ഞതെന്നും രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

ഇത് ബാബാ സാഹേബ് അംബേദ്കറുടെ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമല്ലേ.? ഇത് രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഡാലോനയുടെ ഭാഗമാണ്. ഇന്ന് ഗോവയില്‍ ഭരണഘടന ബാധകമല്ലെന്ന് പറയുന്നവര്‍ നാളെ രാജ്യത്താകെ അത് നടപ്പാക്കില്ലെന്ന് പറയുമെന്നും മോദി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുമെന്ന വാദം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

ബിജെപി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴും കുറ്റപ്പെടുത്താറുള്ളതാണ്. ഇതിന് മറുപടി കൂടിയാണ് മോദി നല്‍കിയത്. ബിജെപി മാറ്റി നിര്‍ത്തൂ, അംബേദ്കറിന് പോലും ഭരണഘടനയെ മാറ്റിയെഴുതാനാവില്ലെന്ന് മോദി പ്രതിപക്ഷത്തിന് മറുപടി നല്‍കി. കോണ്‍ഗ്രസ് സമ്പത്ത് ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്.

അവരുടെ ഹിഡന്‍ അജണ്ടയാണിത്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. മുസ്ലീങ്ങള്‍ക്ക് സംവരണ നല്‍കാന്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി അതിന് അനുവദിച്ചിരുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗ സംവരണ കുറയ്ക്കുകയും, അതിലൊരു ഭാഗം മുസ്ലീങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതായിരുന്നു കോണ്‍ഗ്രസിന്റെ സംവരണം. ഇത് മുസ്ലീങ്ങള്‍ക്ക് അന്യായമായി ലഭിക്കുമായിരുന്ന സംവരണമായിരുന്നുവെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പിന്നോക്ക വിഭാഗത്തിനുള്ള സംവരണം ഇല്ലാതാക്കുകയോ, വക മാറ്റി വിതരണം ചെയ്യാനോ പാടില്ല. താനൊരിക്കലും ഇത് ചെയ്യില്ല. ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+