എയര്‍ടെലിന്റെ കിടിലന്‍ പ്ലാന്‍, 6 മാസത്തേക്ക് 60 ജിബി, അതും ഫ്രീ!!

  • Posted By: നിള
Subscribe to Oneindia Malayalam

ടെലിഫോണ്‍ കമ്പനികളുടെ ഓഫര്‍ മാമാങ്കം തുടരുന്നു. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവധ മൊബൈല്‍ കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഓഫര്‍ മേളയുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെല്‍ ആണ്. ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.

കോംബോ ഓഫറുകളും ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ക്കായുള്ള സൗജന്യ ഓഫറുകളും പ്രഖ്യാപിച്ചിട്ട് അധികം ആയില്ല, അതിനു പിന്നാലെ മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. ഇത്തവണ 60 ദിവസത്തേക്ക് 60 ജിബി ആണ്. അതും ഫ്രീ. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം.

മണ്‍സൂര്‍ ഓഫര്‍

മണ്‍സൂര്‍ ഓഫര്‍

എയര്‍ടെലിന്റെ മണ്‍സൂര്‍ ഓഫറുകള്‍ അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ ഓഫര്‍. എയര്‍ടെലിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

എന്തു ചെയ്യണം..?

എന്തു ചെയ്യണം..?

എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല. അതിന് ആദ്യം എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാറ്റ ക്രെഡിറ്റ് ആകും. പ്രതിമാസം 10 ജിബി എന്ന കണക്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 6 മാസത്തേക്ക് 60 ജിബി ലഭിക്കും.

എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫര്‍

എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫര്‍

8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക.

399 രൂപ പ്ലാന്‍

399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

 149

149

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Airtel offers 60GB free data for six months: Here’s how to avail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്