പ്ലാന്‍ അപ്ഗ്രേഡ് ചെയ്ത് എയര്‍ടെല്‍: ജിയോയും എയര്‍ടെല്ലും ഒപ്പത്തിനൊപ്പം!
ദില്ലി: റിലയന്‍സ് ജിയോയോട് കിടപിടിക്കാന്‍ പ്ലാനുകള്‍ അപ്ഗ്രേഡ് ചെയ്ത് എയര്‍ടെല്‍. എയര്‍ടെല്‍ 399 രൂപയുടെ പ്ലാനാണ് അപ്ഗ്രേഡ‍് ചെയ്തിട്ടുള്ളത്. ഓഫര്‍ കാലാവധി 28 ദിവസത്തില്‍ നിന്ന് 7൦ ദിവസമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പ്രതിദിനം ഒരു ജിബി 3ജി/4ജി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി വോയ്സ് കോള്‍ ഓഫറിന് പുറമേ സൗജന്യ റോമിംഗും ഈ ഓഫറില്‍ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും ഇതിനൊപ്പം ജിയോ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. റിലയന്‍സ് ജിയോ 398 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയതോടെയാണ് എയര്‍ടെല്‍ ഓഫര്‍ കാലാവധി 84 ദിവസമായി ഉയര്‍ത്തിയത്.
റിലയന്‍സ് ജിയോയുടെ 398 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ഭാരതി എയര്‍ടെല്‍ 399 രൂപയുടെ പ്ലാന്‍ അപ്ഗ്രേഡ‍് ചെയ്തിട്ടുള്ളത്. പ്രതിദിനം 1.5 ജിബി ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളുമാണ് ജിയോയുടെ ഈ പ്രീ പെയ്ഡ് പ്ലാനിലുള്ളത്. ജിയോ ആപ്പുകളുടെ സേവനവും ഈ പ്ലാനിലുണ്ട്. 7൦ ദിവസമാണ് റിലയന്‍സ് ജിയോയുടെ ഓഫര്‍ കാലാവധി.

ഇന്ത്യയിലെ ചില ടെലികോം സര്‍ക്കിളുകളില്‍ മാത്രം ലഭ്യമായിട്ടുള്ള 149 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ അടുത്തതായി പരിഷ്കരിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കിളുകളിലാണ് 149 രൂപയുടെ എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാന്‍ ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 1 ജിബി 3ജി ഡാറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകള്‍ ലഭിക്കുന്ന ഈ പ്ലാനില്‍ എയര്‍ടെല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും.












Click it and Unblock the Notifications