ജിയോയെ പുകച്ചുപുറത്തുചാടിക്കും!എയര്‍ടെല്ലിനും വോഡഫോണിനും 499 രൂപ ഓഫര്‍, 20ജിബി ഡാറ്റയും കോളും!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് ഇന്‍റര്‍നെറ്റ് ഓഫറുകളുടെ നിരക്കും വോയ്സ് കോളുകളുടെ നിരക്കും കുത്തനെ കുറയ്ക്കുന്നതിന് ഇടയാക്കിയത്. റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെല്ലും വോഡഫോണും പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 499 രൂപയുടെ ഓഫറില്‍ 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുമാണ് എയര്‍ടെല്ലും വോഡഫോണും നല്‍കുന്നത്.

സൗദി: സ്ത്രീകളെയും അവര്‍ വെറുതെ വിട്ടില്ല, രാജകുമാരിയും അറസ്റ്റില്‍, ഗൂഢനീക്കങ്ങള്‍ക്ക് പിന്നില്‍!

പശ്ചിമേഷ്യയില്‍ യുദ്ധനീക്കം!! ലെബനണ്‍ വിടാന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുഎഇയും കുവൈത്തും ബഹ്റൈനും, ലെബനണ്‍ ഒരുങ്ങിത്തന്നെ!!

വോഡഫോണിന്‍റെ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലര്‍, റെഡ് ഇന്‍ര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ എന്നീ പ്ലാനുകളാണ് ലഭിക്കുക. വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍, റെഡ് ഇന്‍റര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് വോഡഫോണ്‍റെഡില്‍ കഴ‍ിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുള്ളത്.

 എയര്‍ടെല്‍ സൂപ്പറാണ്

എയര്‍ടെല്‍ സൂപ്പറാണ്499 രൂപയ്ക്ക് 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും റോമിംഗില്‍ സൗജന്യ ഔട്ട് ഗോയിംഗ് കോളുകളുമാണ് ലഭിക്കുക. ഇതിനെല്ലാം പുറമേ പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന്‍റെ കാലയളവില്‍ സൗജന്യ വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

 എയര്‍ടെല്‍ സെക്യുര്‍

എയര്‍ടെല്‍ സെക്യുര്‍


499 രൂപയുടെ എയര്‍ടെല്ലിന്‍റെ പ്ലാനിനൊപ്പം എയര്‍ടെല്‍ സെക്യുറിന്‍റെ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്മാര്‍ട്ട്ഫോണിനെ മാല്‍വെയര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഫോണിനുണ്ടാകുന്ന തകര്‍ച്ചയില്‍ നിന്ന് വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്നു. ഇതിനൊപ്പം രണ്ട് ജിബി ക്ലൗഡ് സ്റ്റോറേജും സൗജന്യമായി ലഭിക്കും. ഫോണിന് തകരാര്‍ സംഭവിച്ചാല്‍ ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമായി തിരിച്ചെടുക്കാന്‍ ഈ സംവിധാനം സഹായിക്കും. അംഗീകൃത സര്‍വ്വീസ് സെന്‍ററുകളിലയച്ച ശേഷം വിവരങ്ങള്‍ വീണ്ടെടുക്കുന്നതാണ് രീതി.

 വോഡ‍ഫോണ്‍ റെഡ്

വോഡ‍ഫോണ്‍ റെഡ്

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 499 രൂപയുടെ ഓഫറാണ് വോഡഫോണ്‍ റെഡ് പുറത്തിറക്കിയിട്ടുള്ളത്. റെഡ‍് ട്രാവലര്‍ പ്ലാന്‍ എന്നപേരിലുള്ള ഓഫറില്‍ 20 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റ‍ഡ് ലോക്കല്‍/ എസ്ടിജി വോയ്സ് കോള്‍, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയാണ് ഓഫറില്‍ ലഭിക്കുക. ഫോണിന്‍റെ സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുള്ള ബണ്ടില്‍ പ്ലാനാണ് വോഡഫോണ്‍ റെഡ് നല്‍കിവരുന്നത്. എയര്‍ നല്‍കുന്ന എയര്‍ടെല്‍ സെക്യുറിന് സമാനമാണ് വോഡഫോണിന്‍റെ റെഡ് ഷീല്‍ഡ്. ഫോണ്‍ മോഷണം പോകുന്നത് തടയാനും ഫോണിന് തകരാര്‍ സംഭവിക്കുന്നത് തടയുന്നതിനുമുള്ള സുരക്ഷ നാല് മാസത്തേയ്ക്ക് മാത്രമാണ് ലഭിക്കുക.

 17 ജിബി അധിക ഡാറ്റ

17 ജിബി അധിക ഡാറ്റ


നേരത്തെ എയര്‍ടെല്‍ പുറത്തിറക്കിയ 499 രൂപയുടെ ഓഫറില്‍ മൂന്ന് ജിബി 4 ജി ഡാറ്റയാണ് കമ്പനി നല്‍കിവന്നിരുന്നത്. ഇപ്പോള്‍ 17 ജിബി അധിക ഡാറ്റയാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാനില്‍ ലഭിക്കുന്നത്. വോഡഫോണ്‍ റെഡ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതിന് മുമ്പായി 3 ജിബി 4ജി ഡാറ്റയാണ് നല്‍കിവന്നിരുന്നത്.

 വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍

വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍


വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് രാജ്യത്ത് എവിടെയും സൗജന്യ നാഷണല്‍ റോമിംഗ് ലഭിക്കുന്നതാണ് റെഡ‍് ട്രാവലര്‍ പ്ലാന്‍. ഇതോടെ ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് രാജ്യത്തെവിടെയും സൗജന്യ റോമിംഗ് ലഭിക്കും. 200 ജിബി ഡാറ്റയാണ് ഇതിനൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

 റെഡ് ഇന്‍റര്‍നാഷണല്‍

റെഡ് ഇന്‍റര്‍നാഷണല്‍

യുഎസ്, കാനഡ, ചൈന, ഹോങ്കോങ്, തായ് ലന്‍റ്, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്ക് സൗജന്യ ഐഎസ്ടി കോള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് റെഡ് ഇന്‍ര്‍നാഷണല്‍ പ്ലാന്‍. 1299 രൂപ, 1699 രൂപ, 1999 രൂപ എന്നീ റീചാര്‍ജുകള്‍ വഴിയാണ് റെഡ് ഇന്‍റര്‍നാഷണല്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക.

 റെഡ് സിഗ്നേച്ചര്‍ പ്ലാന്‍

റെഡ് സിഗ്നേച്ചര്‍ പ്ലാന്‍


20 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, നാഷണല്‍ റോമിംഗ്, എന്നിവ ലഭിക്കുന്ന വോഡഫോണിന്‍റെ റെഡ് സിഗ്നേച്ചര്‍ പ്ലാനില്‍ 200 മിനിറ്റ് സൗജന്യ ഇന്‍റര്‍നാഷണല്‍ കോളും ലഭിക്കും.

വോഡഫോണ്‍ റെഡ‍ില്‍

വോഡഫോണ്‍ റെഡ‍ില്‍

വോഡഫോണ്‍ കമ്പനിയുടെ റെഡ് വരിക്കാര്‍ക്കായി 12മാസത്തെ നെറ്റ്ഫ്ലിക്സ് സേവനത്തിനൊപ്പം പുതിയ സിനിമ, ലൈവ് ടിവി, വോഡഫോണ്‍ പ്ലേ എന്നീ സേവനങ്ങളും നല്‍കുന്നുണ്ട്. വോഡഫോണ്‍ പ്രഖ്യാപിച്ച പുതിയ പ്ലാനുകള്‍ നവംബര്‍ എട്ടുമുതല്‍ തന്നെ പോസ്റ്റ് പെയ്ഡ‍് ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ever since Reliance Jio entered the picture with its disruptive pricing, free calls and cheap data rates, the rest of the telecom sector has been hard at work trying to catch up. Now, Airtel and Vodafone have just revamped their postpaid plans in a bid to lure customers away from Jio

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്