അനില്‍ അംബാനി മുന്നോട്ട് തന്നെ, ആസ്തിയില്‍ വന്‍ കുതിപ്പ്; കമ്പനികളെല്ലാം ലാഭം കൊയ്യും
മുംബൈ: അനില്‍ അംബാനി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തകര്‍ന്ന് കിടന്ന ബിസിനസ് എല്ലാം ഇപ്പോള്‍ ലാഭകരമായി തുടങ്ങിയിരിക്കുകയാണ്. മുകേഷ് അംബാനിയോളമില്ലെങ്കിലും അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
അനിലിന്റെ റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്ക് വന്‍ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് വമ്പനൊരു ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചതാണ് നേട്ടമായി മാറിയിരിക്കുന്നത്. ഇത് ഓഹരി വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു. അനില്‍ അംബാനിയുടെ ആസ്തിയില്‍ അടക്കം ഇത് പ്രതിഫലിച്ചിട്ടുണ്ട്.

അതേസമയം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കടക്കെണിയില്‍ നിന്ന് പുറത്തുകടന്നിരിക്കുകയാണ്. കമ്പനി വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന് ഇപ്പോള്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലില്‍ നിന്ന് അനുകൂലമായ ഒരു തീരുമാനം ലഭിച്ചിരിക്കുകയാണ്.
സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയുള്ള കാലയളവില്‍ കടബാധ്യതകളെല്ലാം അവസാനിച്ചുവെന്ന് റിലയന്‍സ് അറിയിച്ചിരുന്നു. ദീര്‍ഘകാല ഫണ്ട് റെയ്‌സിംഗ് പ്ലാനുകള്‍ കമ്പനിയില്‍ നടപ്പാക്കുന്നതായും അനില്‍ അംബാനി അറിയിച്ചിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ 1100 കോടിയുടെ നിക്ഷേപമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
പ്രമോട്ടേഴ്‌സ് ഗ്രൂപ്പാണ് 1100 കോടി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ഇത് മറ്റ് നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുകയായിരുന്നു. നിരവധി പേര്‍ ഇപ്പോള്‍ ഈ കമ്പനിയില്‍ നിക്ഷേപിക്കാനായി രംഗത്ത് വന്നിട്ടുണ്ട്. ദീര്‍ഘകാല വളര്‍ച്ച എന്ന ലക്ഷ്യത്തിലേക്ക് ഓടിയെത്താനും ഇത് അനില്‍ അംബാനിയെ സഹായിക്കും.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ മാര്‍ക്കറ്റ് ക്യാപ്പിലും ഈ ആഴ്ച്ച വലിയ കുതിപ്പുണ്ടായിട്ടുണ്ട്. 50 ശതമാനമാണ് വര്‍ധന. വിപണി മൂല്യം 8500 കോടിയില്‍ നിന്ന് 12500 കോടിയായിട്ടാണ് ഉയര്‍ന്നത്. റിലയന്‍സ് പവറിന്റെ വിപണി മൂല്യവും 25 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 11500 കോടിയില്‍ നിന്ന് 14600 കോടിയായിട്ടാണ് ഉയര്‍ന്നത്.
റിലയന്‍സ് ഇന്‍ഫ്രാ അവരുടെ ബാധ്യത 3831 കോടിയില്‍ നിന്ന് 475 കോടിയായി കുറച്ച് കൊണ്ടുവന്നിരിക്കുകയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് അടക്കമുള്ള ബാധ്യതകള്‍ അവര്‍ അടച്ചുതീര്‍ത്തിരുന്നു. ഐസിഐസി ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ക്കെല്ലാമുള്ള ബാധ്യതകളും കമ്പനി തീര്‍ത്തിരുന്നു. റിലയന്‍സ് ഇന്‍ഫ്ര സാമ്പത്തികമായ ഭദ്രതയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം അനില്‍ അംബാനിക്കും കമ്പനിയുടെ കുതിപ്പ് നേട്ടമുണ്ടാക്കി കൊടുത്തിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഫ്രയുടെ ആസ്തി 9000 കോടിയില്‍ നിന്ന് 12000 കോടിയായി ഉയര്‍ന്നു. അനില്‍ അംബാനിയുടെ വസ്തുക്കളുടെ മൂല്യം 20000 കോടി വരും.


Click it and Unblock the Notifications