വായ്പ തിരിച്ചടച്ചില്ല !!! വീഴ്ച വരുത്തിയ സ്വകാര്യ കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി എസ്​ബിഐ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനികൽക്കെതിരെ നടപടിക്കൊരുങ്ങി എസ്ബിഐ. കിട്ടാകടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ റിസർവ്​ ബാങ്ക്​ പൊതുമേഖല ബാങ്കുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിൽ വായ്പ അടക്കാൻ വീഴ്ച വരുത്തിയ സ്വകാര്യ കമ്പനികൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എസ്ബിഐ ഉൾപ്പെടെയൂള്ള ബാങ്കുകൾ.

ഞാൻ ദരിദ്രൻ!!! സബ്സിഡി വേണോ ...!!! എങ്കിൽ ഇങ്ങനെ ബോർഡ് വയ്ക്കണം!!!

ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ തന്നെ, പക്ഷെ നസ്‌റിയ അല്ല!!

സ്വകാര്യ കമ്പനികളായ എസ്​സാർ സ്​റ്റീൽ, ഭൂഷൻ സ്​റ്റീൽ , ഇല്ക് ട്രോസ്​റ്റീൽ എന്നി കമ്പനികളാണ് വയപ്പ തിരിച്ചടക്കാനുള്ളത്.എസ്​സാർ സ്​റ്റീൽ -47,000 കോടി രൂപയും ഭൂഷൻ സ്​റ്റീൽ- 45,000 കോടി, ഇല്ക് ട്രോസ്​റ്റീൽ-11,000 കോടി രൂപയുമാണ് വായ്പ എടുത്തിരിക്കുന്നത്. ഇവരിൽ നിന്ന്​ പണം തിരിച്ച്​ പിടിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എസ്ബിഐ ആരംഭിച്ചിരിക്കുകയാണ്.

sbi

ഈ കമ്പനികൾക്ക കൂടാതെ വായ്പ പകുതി അടച്ച കമ്പനികൾക്കും നേരെയും എസ്ബിഐ നടപടി സ്വീകരിച്ചരിച്ചിട്ടുണ്ട്. അലോക്​ ഇൻഡ്​സ്​ട്രീസ്​ 22,000 കോടിയും ജ്യോതി സ്​ട്രക്​ചേഴ്​സ്​ 5,100 കോടിയും എസ്​.ബി.​ഐക്ക് വായ്പ ഇനത്തിൽ ​നൽകാനുണ്ട്​. ഇവർക്കെതിരെയും നടപടി സ്വീകരിക്കാനാണ് ​ എസ്​.ബി.​ഐയുടെ നീക്കം.

English summary
In a move which marks the beginning of the clean-up of bad loans, lenders led by the State Bank of India will meet today to discuss the fate of three large defaulters- Essar Steel, Bhushan Steel and Electrosteel Steels.
Please Wait while comments are loading...