കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കറിലെ സ്വര്‍‍ണം അക്കൗണ്ടിലേയ്ക്ക് മാറ്റി പണം നേടൂ,സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍

Google Oneindia Malayalam News

ദില്ലി: സ്വര്‍ണം പണമാക്കുന്ന പദ്ധതിയായ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സംബന്ധിച്ച മാര്‍ഗി നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്ത് വിട്ടു. പദ്ധതിയില്‍ ബാങ്കുകള്‍ക്ക് തന്നെ പലിശ നിരക്ക് നിശ്ചയിയ്ക്കാം. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നിക്ഷേപകന്റെ താത്പര്യ പ്രകാരം പണമായോ സ്വര്‍ണമായോ നല്‍കാം.

സ്വര്‍ണ നിക്ഷേപങ്ങള്‍ നടത്തുന്ന ഇടപാടുകാരന് കാലാവധിയെത്തുമ്പോള്‍ നിക്ഷേപിച്ച സ്വര്‍ണത്തോടൊപ്പം മുഴുവന്‍ പലിശയും തിരിച്ചെടുക്കാം. അല്ലെങ്കില്‍ കാലാകാലങ്ങളില്‍ സ്വര്‍ണ നിക്ഷേപ അക്കൗണ്ടില്‍ വരവ് വയ്ക്കുന്ന പലിശ നിക്ഷേപകന് പിന്‍വലിയ്ക്കാം.

Gold

മൂന്ന് കാലാവധികള്‍ തിരഞ്ഞെടുത്ത് ഏതെങ്കിലും ഒന്നില്‍ പണം നിക്ഷേപിയ്ക്കാം. ഹ്രസ്വകാലം (ഒന്ന് മുതല്‍ മൂന്ന് വര്‍ഷം ) , ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം (12 മുതല്‍ 15 വര്‍ഷം) എന്നിങ്ങവെയാണ് കാലാവധികള്‍ .

നവംബര്‍ അഞ്ചിന് പദ്ധതിയ്ക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്ത് കൊണ്ട് വന്ന് ക്രയവിക്രയം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . രാജ്യത്തൊട്ടാകെയുള്ള കുടുംബങ്ങളിലും മറ്റുമായി 20,000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് കണക്ക് .

English summary
Banks Free to Fix Interest Rates on Gold Deposit Scheme: RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X