കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തവരെ ഫേസ്ബുക്കിലൂടെ കണ്ടെത്തും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വിദ്യാഭ്യാസ ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ ഫേസ് ബുക്കിലൂടെയോ ട്വിറ്റളിലൂടെയോ ബാങ്ക് കണ്ടെത്തും. പണമടച്ചില്ലെങ്കില്‍ നാണം കെടുത്താനും ഇടയുണ്ട്. പരസ്യമായിട്ടല്ല കേട്ടോ രഹസ്യമായി. വിദ്യാഭ്യാസ ലോണെടുത്ത ശേഷ മുങ്ങിയ ഇടപാടുകാരെ കണ്ടെത്താന്‍ ഫേസ് ബുക്കും ട്വിറ്ററും ഉപയോഗിയ്ക്കാനൊരുങ്ങുകയാണ് ബാങ്കുകള്‍. ഇതിന് വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്ക് ലോണ്‍ അടയ്ക്കാത്തവരുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍ ബാങ്കുകാര്‍ വന്ന് കാര്യം പറയും. അതും പോരെങ്കില്‍ നിങ്ങളുടെ വീട്ടില്‍ നേരിട്ടും ബാങ്കിലെ ഉദ്യോഗസ്ഥര്‍ എത്തും. വിദ്യാഭ്യാസ വായ്പ്പയിലെ കിട്ടാക്കടം തിരിച്ച് പിടിയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബാങ്കുകള്‍.

Face Book

ജോലിത്തിരക്കുകള്‍ കാരണം ലോണ്‍ അടയ്ക്കാന്‍ മറന്നവരെ ഓര്‍മ്മിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഫേസ് ബുക്കിലൂടെ സന്ദേശം അയക്കുന്നത്. വിദേശങ്ങളില്‍ ജോലികിട്ടി പോയവര്‍ പലപ്പോഴും ലോണ്‍ അടയ്ക്കാറില്ല. ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അവരെ അറിയിച്ചാല്‍ ഫലം ഉണ്ടാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം തന്നെ വിദ്യ പരീക്ഷിച്ചു. സംഭവം വിജയിച്ചതോടെയാണ് മറ്റ് ബാങ്കുകളും ഈ വിദ്യ പരീക്ഷിയ്ക്കുന്നത്. 60,000 കോടി രൂപയാണ് വിദ്യഭ്യാസ വായ്പ നല്‍കിയിരിയ്ക്കുന്നത്.

English summary
Be careful of friends and followers. Some banks have started using Facebook and Twitter to try and keep track of students who have taken education loans from them, casting a wider net to keep defaults in check.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X