സ്വിസ് ബാങ്കില്‍ നിക്ഷേപം കുറയുന്നു, ഇന്ത്യ നിക്ഷേപിക്കുന്നത് ഏഷ്യന്‍ ബാങ്കുകളില്‍!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വമ്പന്‍ നിക്ഷേപം നടത്തിയിരുന്ന സ്വിസ് ബാങ്കുകളില്‍ ഇന്ത്യയുടെ നിക്ഷേപം കുറയുന്നതായി റിപ്പോര്‍ട്ട്. മറ്റ് ആഗോള സാമ്പത്തിക ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് കുറവ് നിക്ഷേപമാണുള്ളതെന്ന് സ്വിസ് ബാങ്ക് അസോസിയേഷന്‍. സിംഗപൂരിലും ഹോംങ്കോങിലുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ നിക്ഷേപമെന്നും അധികൃതര്‍ അറിയിച്ചു.

 2015ന്റെ അവസാനം

2015ന്റെ അവസാനം

2015ന്റെ അവസാനത്തോടെ നിക്ഷേപത്തില്‍ 8329 കോടിയുടെ കുറവ് വന്നതായും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ആഗോള ഇടങ്ങളിലെ ഇന്ത്യന്‍ നിക്ഷേപത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല.

 ഏഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍

ഏഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍

സ്വിറ്റസര്‍ലന്റില്‍ അക്കൗണ്ട് തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ അക്കൗണ്ടു തുടങ്ങാന്‍ എന്നാണ് സ്വിസ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍ ജാന്‍ ലാങ്‌ലോ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക

വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക

പുതിയ സംവിധാനത്തിലൂടെ ഇന്ത്യക്ക് സ്വിസ് ബാങ്കുകള്‍ കൈമാറുന്ന നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യ രഹസ്യമായി സൂക്ഷിക്കണമെന്ന് സ്വിസ് ബാങ്ക് അറിയിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ വിവരങ്ങള്‍ പിന്നീട് കൈമാറില്ലെന്ന് സ്വിസ് ബാങ്ക് പറഞ്ഞത്.

വിവരങ്ങള്‍ കൈമാറാനായി പുതിയ സംവിധാനം

വിവരങ്ങള്‍ കൈമാറാനായി പുതിയ സംവിധാനം

വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി കൈമാറ്റം ചെയ്യുന്ന സംവിധാനം സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ ഇന്ത്യയുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ ധാരണയായി. പുതിയ സംവിധാനം വഴി നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധ്രുതഗതിയില്‍ കൈമാറാന്‍ കഴിയും.

English summary
Black money menace: Indians have 'rather few' deposits says Swiss banks
Please Wait while comments are loading...