ബിഎസ്എന്‍എല്ലിന് റെക്കോര്‍ഡ്; കേരളത്തില്‍ ഒറ്റദിവസം 100 ടിബി ഡേറ്റാ ഉപയോഗം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ചതിന് പിന്നാലെ കേരള സര്‍ക്കിളിലെ ഡേറ്റ ഉപയോഗം ഒരു ദിവസം 100 ടിബി(ടെറാ ബൈറ്റ്) കടന്നു. ഇതാദ്യമായാണ് കേരളത്തില്‍ ഒരു ദിവസം ഇത്രയും ഉപയോഗം നടക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ 339 രൂപയ്ക്കു ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാവുന്ന പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.

ഞായറാഴ്ച ഡേറ്റാ ഉപയോഗത്തില്‍ 100 ടിബി മാര്‍ക്ക് കടന്നെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ടുജി ഉപയോക്താക്കള്‍ 5408.05 ജിബി ഡേറ്റയും ത്രിജി ഉപയോക്താക്കള്‍ 98032.22 ജിബി ഡേറ്റയുമാണ് ഞായറാഴ്ച ഉപയോഗിച്ചത്. ആകെ 101 ടിബി ഡേറ്റ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ ഉപയോഗിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

bsnl

ഹോളിക്ക് അധിക ഡേറ്റ ഓഫറായി 156, 198, 292, 549 ഡാറ്റാ വൗച്ചറുകള്‍ക്കു യഥാക്രമം നാലു ജിബി (10 ദിവസം), ഏഴു ജിബി (24 ദിവസം), 14 ജിബി (30 ദിവസം), 30 ജിബി (30 ദിവസം) എന്നിങ്ങനെ അവതരിപ്പിച്ചിരുന്നു. കൂടാതെ 1099 രൂപയ്ക്കു 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഹം നല്‍കുന്ന മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ഓഫറുകളുടെ പെരുമഴയുണ്ടായതാണ് കേരള സര്‍ക്കിളില്‍ ഇത്തരത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ പറയുന്നു.


English summary
bsnl kerala circle customers used 100 tb data
Please Wait while comments are loading...