ജിഎസ്ടി: പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

  • Posted By:
Subscribe to Oneindia Malayalam

ജിഎസ്ടി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന അര്‍ദ്ധരാത്രി പാര്‍ലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ജിഎസ്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വ്യക്തമാക്കിയിട്ടുണ്ട്.

അർദ്ധരാത്രി പാർലമെന്‍റ് സമ്മേളനം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് ബഹിഷ്കരിക്കുമെന്ന മമതാ ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജിഎസ്ടി കേന്ദ്രസർക്കാരിന്‍റെ ഐതിഹാസികമായ മണ്ടത്തരമാണെന്നും അതിനാൽ പാർലമെന്‍റ് സമ്മേളനം ബഹിഷ്കരിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ജൂണ്‍ 30ന് അര്‍ദ്ധരാത്രിയാണ് ചടങ്ങ്.

നോട്ട് നിരോധനത്തിന് ശേഷം ജിഎ​സ്ടി നടപ്പിലാക്കുന്നതിനെ ആശങ്കയോടെ കാണുന്നുവെന്നും, തിരക്കിട്ടുള്ള നീക്കം കേന്ദ്രത്തിന്‍റെ ഐതിഹാസികമായ മണ്ടത്തരമാണെന്നും മമതാ ബാനർജി ഫേസ്ബുക്ക് പോസ്റ്റിലാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, എച്ച് ഡി ദേവഗൗഡ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ജിഎസ്ടിയുടെ തുടക്കം.

ജിഎസ്ടി സമ്മേളനം ബഹിഷ്കരിക്കുമെന്ന് മമതാ ബാനര്‍ജി: നീക്കം ഐതിഹാസികമായ മണ്ടത്തരം!!

 soniagandhi-

ജിഎസ്ടിയുടെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്രമോദി സര്‍ക്കാര്‍ എടുക്കുന്നുവെന്നും ജിഎസ്ടി എന്ന ആശയം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ഉടലെടുക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദം. ജി​എസ്ടിയുടെ പ്രാഥമിക നടപടികള്‍ യുപിഎ സര്‍ക്കാരില്‍ പ്രണാബ് മുഖര്‍ജി ധനകാര്യമന്ത്രിയായിരിക്കെയാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജിഎസ്ടി പ്രത്യേക സെഷന്‍ ബഹിഷ്കരിക്കുമെന്നത് സംബന്ധിച്ച് പ്രസ്താവനകളൊന്നും പുറത്തിറക്കിയിരുന്നില്ല. ബുധനാഴ്ച രാത്രി പത്ത് മണിയ്ക്ക് പാർലമെന്റിലെ സെന്‍ട്രല്‍ ഹാളിൽ ജിഎസ്ടി സമ്മേളനത്തിന്‍റെ ട്രയൽ നടക്കാനിരിക്കെയാണ് മമതാ ബാനർജിയുടെ പരസ്യപ്രഖ്യാപനം.

ജൂലൈ ഒന്നിന് ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 5,12, 18,28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി ആരംഭിക്കുന്നതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി 6.5 സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നുവെന്നും കൂടുതല്‍ കമ്പനികള്‍ ഉടന്‍തന്നെ ജിഎസ്ടിയ്ക്ക് കീഴിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തടസ്സങ്ങളെല്ലാം നീക്കിയാണ് 1.3 ബില്യണ്‍ ജനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥയെ ഒറ്റ വിപണിയാക്കി മാറ്റാനൊരുങ്ങുന്നത്. സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയില്‍ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍

English summary
Congress has decided not to attend midnight session of Parliament for launching the Goods and Services Tax
Please Wait while comments are loading...