• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപ് പണികൊടുത്തത് മൊത്തം സിനിമ താരങ്ങള്‍ക്കും... ഓണത്തിന് കിട്ടുമായിരുന്ന കാശും ഗോവിന്ദ

  • By രശ്മി നരേന്ദ്രൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കേരളത്തെ ആകെ ഇളക്കി മറിച്ചെങ്കില്‍, ദിലീപ് അറസ്റ്റിലായ സംഭവം തകിടം മറിച്ചത് സാമ്പത്തിക കാര്യങ്ങളെ കൂടിയാണ്. ദിലീപിന്റെ സിനിമകള്‍ പുറത്തിറങ്ങാതെയിരിക്കുന്നു എന്നത് മാത്രമല്ല പ്രശ്‌നം. അത്രമാത്രം ചീത്തപ്പേരാണ് സിനിമാക്കാര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

ഇത്തവണത്തെ ഓണം പരസ്യങ്ങള്‍ക്ക് സിനിമ താരങ്ങള്‍ വേണ്ട എന്നാണത്രെ പല പ്രമുഖ ബ്രാന്‍ഡുകളുടേയും തീരുമാനം. വെറുതേ എന്തിനാണ് പുലിവാല് പിടിക്കുന്നത് എന്ന രീതിയിലാണ് ഇവരുടെ നീക്കങ്ങള്‍.

താരങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാള് പോലെ ആണ്. ചിലപ്പോള്‍ വലിയ പ്രമോഷന്‍ കിട്ടും, എന്നാല്‍ മറ്റ് ചിലപ്പോള്‍ വന്‍ തിരിച്ചടിയാവും കിട്ടുക.

ഓണം വിപണി

ഓണം വിപണി

പ്രധാന ബ്രാന്‍ഡുകളെല്ലാം ഓണം വിപണി ലക്ഷ്യം വച്ച് വന്‍ പരസ്യങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്. വന്‍ കച്ചവടം ആണ് ഓണക്കാലത്ത് നടക്കാറുള്ളത്.

സിനിമ താരങ്ങള്‍

സിനിമ താരങ്ങള്‍

സിനിമ താരങ്ങള്‍ തന്നെ ആയിരുന്നു ഇക്കാലമത്രയും ഓണം പരസ്യങ്ങളിലെ പ്രധാന മുഖങ്ങള്‍ ആയിരുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ ആയിട്ടായിരുന്നു സിനിമ താരങ്ങളെ കണ്ടിരുന്നത്.

ദിലീപ് അറസ്റ്റിലായപ്പോള്‍

ദിലീപ് അറസ്റ്റിലായപ്പോള്‍

എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു എന്ന് തന്നെ വേണം പറയാന്‍. കാരണം ഇത്തവണ പ്രധാന ബ്രാന്‍ഡുകളൊന്നും തന്നെ സിനിമാക്കാരെ ഓണം പരസ്യങ്ങള്‍ക്കായി താത്പര്യപ്പെടുന്നില്ലത്രെ. ദ ഹിന്ദു ബിസിനസ് ലൈന്‍ ആണ് ഇത്തരം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹ്രസ്വകാല കരാര്‍

ഹ്രസ്വകാല കരാര്‍

സിനിമ താരങ്ങളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാത്തവര്‍ പോലും ഓണക്കാലത്ത് താരങ്ങളെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ചെറിയ കാലത്തേക്ക് മാത്രം ആയതിനാല്‍ കമ്പനികള്‍ക്കും വലിയ നഷ്ടം ഉണ്ടാകാറില്ല. താരങ്ങള്‍ക്ക് നല്ല പ്രതിഫലവും കിട്ടും.

ഇത്തവണ അത് പ്രതീക്ഷിക്കണ്ട

ഇത്തവണ അത് പ്രതീക്ഷിക്കണ്ട

എന്നാല്‍ ഇത്തവണ താരങ്ങള്‍ അത്തരത്തിലുള്ള പ്രതിഫലങ്ങള്‍ അധികം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പല ബ്രാന്‍ഡുകളും സിനിമ താരങ്ങളെ വേണ്ടെന്ന് പോലും തീരുമാനിച്ചുകഴിഞ്ഞു.

അമ്മ യോഗവും നിര്‍ണായകമായി

അമ്മ യോഗവും നിര്‍ണായകമായി

താര സംഘടനയായ അമ്മയുടെ യോഗവും അതിനെ തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനവും എല്ലാം സിനിമ താരങ്ങളുടെ വിലയിടിവിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ദിലീപിന്റെ അറസ്റ്റ് തന്നെയാണ് ഏറ്റവും നിര്‍ണായകമായത്.

കാവ്യയെ കുറിച്ചുള്ള വാര്‍ത്തകളും

കാവ്യയെ കുറിച്ചുള്ള വാര്‍ത്തകളും

കാവ്യ മാധവനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളില്‍ മോഡല്‍ ആയിരുന്നു കാവ്യ മാധവന്‍. എന്നാല്‍ ആ പരസ്യങ്ങള്‍ ഒന്നും ഇപ്പോള്‍ കമ്പനികള്‍ പ്രചരിപ്പിക്കുന്നില്ല എന്നതാണ് സത്യം.

ജനവികാരം കണക്കിലെടുത്ത്

ജനവികാരം കണക്കിലെടുത്ത്

വെറുതേയൊരു തീരുമാനം എടുക്കുന്നതല്ല ഇത്. ജനവികാരം പരിശോധിച്ചാണ് തീരുമാനം. വ്യാപാരത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ പ്രതീക്ഷിക്കുന്ന ഓണക്കാലത്ത് അനാവശ്യ റിസ്‌ക് എടുക്കാന്‍ ഏതെങ്കിലും കമ്പനികള്‍ തയ്യാറാകുമോ എന്ന് മാത്രം ആലോചിച്ചാല്‍ മതി.

രണ്ട് പേരെ ഒഴിവാക്കി

രണ്ട് പേരെ ഒഴിവാക്കി

ഒരു പ്രധാന ബ്രാന്‍ഡ് തങ്ങളുടെ ഓളം പരസ്യത്തില്‍ നിന്ന് രണ്ട് പ്രമുഖ ന്യൂ ജനറേഷന്‍ താരങ്ങളെ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഘോഷ സീസണുകളില്‍ എല്ലാം തന്നെ ഈ താരങ്ങള്‍ ആയിരുന്നു മോഡലുകളായി എത്തിയിരുന്നത്.

മുംബൈക്ക് താഴെ, രണ്ടാം സ്ഥാനത്ത്

മുംബൈക്ക് താഴെ, രണ്ടാം സ്ഥാനത്ത്

സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യ നിര്‍മാണം എന്നത് 2000 കോടിയില്‍ പരം രൂപയുടെ ബിസിനസ് ആണ്. ഇക്കാര്യത്തില്‍ 30 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. മുംബൈ ആണ് ഒന്നാം സ്ഥാനത്ത്.

വലിയ ഇടിവ് സംഭവിച്ചു

വലിയ ഇടിവ് സംഭവിച്ചു

പരസ്യചിത്ര നിര്‍മാണ രംഗത്ത് തന്നെ വലിയ തോതില്‍ ഇടിവ് സംഭവിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതൊരു ദീര്‍ഘകാല പ്രതിഭാസം ആകില്ലെന്ന വിലയിരുത്തലില്‍ ആണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുള്ളത്.

English summary
The recent events in the Malayalam film industry (Actor Dileep’s arrest and subsequent developments) seem to have hit celebrity endorsements on brands in Kerala, especially for the ensuing Onam festival season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X