നവംബര്‍ എട്ടിന് ശേഷം 10 ലക്ഷത്തിലധികം നിക്ഷേപിച്ചവര്‍ കുടുങ്ങും; നടപടി 15 ദിവസത്തിനുള്ളില്‍!!
പണം നിക്ഷേപിച്ചവര്‍ 15 ദിവസത്തിനുള്ളില്‍ സ്രോതസ്സ് വെളിപ്പടുത്തണമെന്നാണ് നിര്‍ദ്ദേശം.
ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പത്ത് ലക്ഷമോ അതിലധികമോ നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിച്ചവര്‍ 15 ദിവസത്തിനുള്ളില്‍ സ്രോതസ്സ് വെളിപ്പടുത്തണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് 1.5 ലക്ഷം ബാങ്ക അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉദ്യോഗസ്ഥര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ജനങ്ങള്‍ നടത്തിയ പത്ത് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ വന്നതിന് പിന്നാലെയാണ് ഈ നീക്കം.

പ്രതികരണം ഓണ്‍ലൈനില്‍ മതി
നോട്ട് നിരോധനത്തിന് ശേഷം പത്ത് ലക്ഷമോ അതിലധികം തുകയോ നിക്ഷേപിച്ചവര്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനും പ്രതികരണം അറിയിക്കുന്നതിനുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിയ്ക്കും.

വിവരങ്ങള്‍ നേരിട്ട് നല്‍കണം
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ക്ക് പുറമേ അധിക വിവരങ്ങള്‍ ആവശ്യമെങ്കില്‍ അക്കൗണ്ട് ഉടമകളോട് നേരിട്ട് സമര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ ഓണ്‍ലൈനിലും സമര്‍പ്പിയ്ക്കാം. എന്നാല്‍ നടപടി ക്രമങ്ങള്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്.

കള്ളപ്പണത്തിന് രക്ഷയില്ല
നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പ് രാജ്യത്ത് നടത്തിയ 1,100ഓളം റെയ്ഡുകളിലും പരിശോധനകളിലുമായി 600 കോടി രൂപയുടെ കള്ളപ്പണമാണ് കണ്ടെടുത്തത്. ഇതില്‍ 150 കോടിയോളം വരുന്ന തുക പുതിയ നോട്ടുകളാണ്.

കള്ളപ്പണം വെളിപ്പെടുത്തുമോ
നോട്ട് നിരോധനത്തിന് ശേഷം പത്ത് ലക്ഷമോ അതിലധികമോ പണം നിക്ഷേപിച്ച ഒരു ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 75 പേര്‍ ഒരു കോടിയോളം രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ ഒരു കോടിയോളം രൂപയെങ്കിലും കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി വഴി വെളിപ്പെടുത്തുമെന്നാണ് ആദായനികുതി വകുപ്പ് കരുതുന്നത്.

സഹകരണ ബാങ്കുകള്‍ നിരീക്ഷണത്തില്‍
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ പല സഹകരണ ബാങ്കുകളും നോട്ട് നിരോധനത്തോടെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

സാങ്കേതിക വിദ്യയില്‍ വിശ്വാസം
നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പ് സാങ്കേതിക വിദ്യയില്‍ വിശ്വാസമര്‍പ്പിയ്ക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് നികുതി തട്ടിപ്പുകാരെ പിടികൂടുന്നതിന് ഏറെ സഹായകമാകുമെന്നുമാണ് വിലയിരുത്തല്‍.

നടപടി തുടങ്ങി
നവംബര്‍ എട്ടിന് ശേഷം പത്ത് ലക്ഷമോ അതിലധികമുള്ള തുകയോ നിക്ഷേപിച്ചവരില്‍ നിന്ന് ഇതിനകം തന്നെ ആദായനികുതി വകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നടന്ന കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയവരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ഡാറ്റ അനലിറ്റിക്കല്‍ ടൂളുകള്‍ എങ്ങനെ
ഡാറ്റ അനിലിറ്റിക്കല്‍ ടൂളുകള്‍ ഉപയോഗിച്ച് വ്യക്തിഗത നിക്ഷേപങ്ങള്‍ പരിശോധിച്ച് കള്ളപ്പണം വേര്‍തിരിച്ചെടുക്കുന്നതിനായി ആദായ നികുതി വകുപ്പ് ഡിലോയിറ്റ്, ഇഐ തുടങ്ങിയ കമ്പനികളുടെ കണ്‍സല്‍ട്ടന്റുകളുടെ സഹായം തേടിയിട്ടുണ്ട്.

എല്ലാം നിരീക്ഷണത്തിലാണ്
നോട്ട് നിരോധനത്തിന് മുമ്പും ശേഷവുമുള്ള ബാങ്ക് നിക്ഷേപം, ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് എന്നിവയുള്‍പ്പെട്ട രേഖകള്‍ പരിശോധിച്ചായിരിക്കും ആദായ നികുതി വകുപ്പ് കള്ളപ്പണം നിക്ഷേപിച്ചവരെയും നികുതി വെട്ടിപ്പ് നടത്തിയവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം.












Click it and Unblock the Notifications