Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ 3 വിജയമായപ്പോള്‍ ശതകോടീശ്വരനായ മലയാളി, ഫോബ്‌സിന്റെ പട്ടികയിലും, ആസ്തി എത്രയെന്നറിയുമോ?

ചന്ദ്രയാന്‍ മൂന്നിന്റെ വിജയം രാജ്യം മുഴുവന്‍ ആഘോഷിച്ചതാണ്. അതിന് പിന്നില്‍ നിരവധി ശാസ്ത്രജ്ഞരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കഠിനാധ്വാനമുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ മൂന്ന് കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ ഒരു മലയാളി ബിസിനസുകാരനുണ്ട്. പക്ഷേ കേരളം ആസ്ഥാനമാക്കിയല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കെയ്‌നസ് ടെക്‌നോളജി എന്ന വമ്പന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ രമേശ് കുഞ്ഞിക്കണ്ണനാണ് ചന്ദ്രയാന്‍ കൊണ്ട് നേട്ടമുണ്ടാക്കിയത്. മൈസൂരു എന്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. അറുപതുകാരനായ രമേശ് കുഞ്ഞിക്കണ്ണന്റെ ജീവിതം അടിമുടി മാറുകയാണ് ചന്ദ്രയാന്റെ വിജയത്തിലൂടെ സംഭവിച്ചത്.

ramesh-kunhikannan

ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിലൂടെ ശതകോടീശ്വരനായിട്ടാണ് കുഞ്ഞിക്കണ്ണന്‍ മാറിയത്. കഴിഞ്ഞ ദിവസം പുറത്തുന്ന ഫോബ്‌സ് ശതകോടീശ്വരന്‍മാരുടെ പട്ടികയിലും അദ്ദേഹം ആദ്യമായി ഇടംപിടിച്ചിരുന്നു. രമേശ് കുഞ്ഞിക്കണ്ണന്റെ ഇപ്പോഴത്തെ ആസ്തി പതിനായിരം കോടിയാണെന്ന് ഫോബ്‌സ് പറയുന്നു.

അദ്ദേഹത്തിന്റെ കമ്പനിയായ കെയ്‌നസ് ടെക്‌നോളജിയുടെ വിപണി മൂല്യം 17181 കോടിയാണ്. ഇവര്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളാണ്. മൈസൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1988ലാണ് ഈ കമ്പനി രമേശ് കുഞ്ഞിക്കണ്ണന്‍ രൂപീകരിക്കുന്നത്. 2022 നവംബറിലാണ് ഇത് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.

അതേസമയം ഒരുപാട് നേട്ടങ്ങള്‍ രമേശ് കുഞ്ഞിക്കണ്ണന് കരിയറില്‍ ഉണ്ടെങ്കിലും ചന്ദ്രയാന്‍ മൂന്നിന്റെ വിജയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയത്. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹത്തിന്റെ കമ്പനിയാണ്. പ്രഗ്യാന്‍ റോവറിനും വിക്രം ലാന്‍ഡറിനും വേണ്ട ഇലക്ട്രോണിക് സംവിധാനങ്ങള്‍ എത്തിച്ച് കൊടുത്തത് രമേശിന്റെ കെയ്‌നസ് ടെക്‌നോളജിയാണ്.

ഇവ മികച്ചതല്ലായിരുന്നെങ്കില്‍ ചന്ദ്രയാന്‍ മൂന്ന് പരാജയപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തതോടെ ചന്ദ്രയാന്‍ മൂന്ന് വലിയ വിജയമായി. ഇത് കെയ്‌നസിനും രമേശിനും ഒരുപോലെ നേട്ടങ്ങള്‍ സമ്മാനിക്കുകയായിരുന്നു.

ചാന്ദ്രയാന്റെ വിജയത്തോടെ കെയ്ന്‍സ് ടെക്‌നോളജിന്റെ ഓഹരിയില്‍ വന്‍ കുതിപ്പുണ്ടാവുകയായിരുന്നു. കമ്പനിയില്‍ 64 ശതമാനം ഓഹരികള്‍ രമേശ് കുഞ്ഞിക്കണ്ണന്റെ പേരിലാണ്. 2688 രൂപയാണ് കമ്പനിയുടെ ഓഹരി വില. രമേശിന്റെ ഭാര്യ സവിത രമേശാണ് കമ്പനി നോക്കി നടത്തുന്നത്. 1996ലാണ് കെയ്ന്‍സില്‍ അവര്‍ ചേര്‍ന്നത്.

നിലവില്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണാണ് അവര്‍. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ 33 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. കെയ്ന്‍സ് പ്രിന്റഡ് സര്‍ക്ക്യൂട്ട് ബോര്‍ഡുകളിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്. ലോകത്താകെ 350ഓളം കമ്പനികളില്‍ അവര്‍ ഇത് വിതരണം ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+