ഓഗസ്റ്റ് വരെയുള്ള മരുന്ന് വില്‍പ്പന ജിഎസ്ടിയില്ലാതെ!! സര്‍ക്കാര്‍ പറയുന്നത്, അവശ്യമരുന്നുകള്‍ക്ക്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഓഗസ്റ്റ് മാസം വരെ ജിഎസ്ടിയില്ലാതെ മരുന്ന് വില്‍പ്പന നടത്താമെന്ന് സര്‍ക്കാര്‍. ഇതോടെ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അവശ്യമരുന്നുകള്‍ക്ക് ഈടാക്കിയിരുന്ന നിരക്കില്‍ മരുന്ന് ലഭിക്കും. മെഡിക്കല്‍ ഷോപ്പുകളിലും റീട്ടെയില്‍ സ്റ്റോറുകളിലുമാണ് ഈ നിരക്കില്‍ ലഭിക്കുക. ജൂലൈ ഒന്നുമുതല്‍ ജിഎ​സ്ടി പ്രാബല്യത്തില്‍ വന്നെങ്കിലും ഓഗസ്റ്റ് മുതല്‍ മാത്രമായിരിക്കും ജിഎസ്ടിയുടെ കീഴിലുള്ള നിരക്ക് വര്‍ധനവ് എംആര്‍പിയില്‍ പ്രകടമാകുകയുള്ളൂ.

medical-shop

ഇന്‍സുലിന്‍, ക്രിട്ടിക്കല്‍ കെയര്‍ ഉല്‍പ്പനങ്ങളായ കിഡ്നി രോഗത്തിനുമുള്ള മരുന്നുകള്‍ എന്നിവയും ജിഎസ്ടിയ്ക്ക് കീഴില്‍ വില കുറയും. രണ്ട് ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ ഇവയ്ക്ക് ഈടാക്കുക. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകള്‍ക്ക് ജിഎസ്ടിയ്ക്ക് കീഴില്‍ 12 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് മരുന്ന് കമ്പനികളുടെ നികുതി ബാധ്യത വര്‍ദ്ധിപ്പിക്കും. ഇതാണ് അവശ്യമരുന്നുകളുടെ വിലയില്‍ ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്ന വിലയേക്കാള്‍ 2.29 ശതമാനം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നത്.

ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി നേരത്തെ തന്നെ ജിഎസ്ടിയ്ക്ക് കീഴിലുള്ള മരുന്നുകളുടെ വില നിര്‍ണയിച്ചിരുന്നു. മരുന്ന് കമ്പനികളില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 30ന് തന്നെ മരുന്നുകളുടെ വില ​ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് സജീവമായി ഉപയോഗിക്കുന്ന 78 ശതമാനത്തോളം മരുന്നുകളുടേയും ജിഎസ്ടിയ്ക്ക് ശേഷമുള്ള നിരക്കില്‍ മാറ്റം വരാതെ തന്നെയാണ് തുടരുന്നത്. മലേറിയ, ക്ഷയരോഗം, എച്ച്ഐവി- എയ്ഡ്സ്, പ്രമേഹം എന്നിവയുടെ മാര്‍ജിനല്‍ വിലയിലാണ് മാറ്റംവരുന്നത്. അഞ്ച് ശതമാനമാണ് ഇത്തരത്തിലുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഈടാക്കുന്ന നികുതി.

ക്യാന്‍സറിനും എയ്ഡ്സ് ചികിത്സയ്ക്കും, പ്രമേഹത്തിനുമുള്ള മരുന്നുകള്‍ക്ക് പുറമേ ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ ജിഎസ്ടി ബില്‍ പ്രാബല്യത്തില്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി വില കുറച്ചിരുന്നു. മരുന്നുകളുടെ വിലയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം കുറച്ചുകൊണ്ടാണ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനെല്ലാം പുറമേ രക്ത സമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും വില കുറയുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Patients can continue to buy essential medicines at the pre-GST MRP, that is, not at the increased prices, till new batches arrive at pharmacies and stockists, and reach retail shelves.
Please Wait while comments are loading...