വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ഫ്ലിപ്പ്കാർട്ട് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് ബിഗ് ഷോപ്പിങ്ങ് ഡേയ്‌സ് എന്ന പേരില്‍ ഫ്ലിപ്പ്കാർട്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കള്‍ക്ക് ഓഫര്‍ കാലയളവില്‍ അത്യാകര്‍ഷക വിലക്കുറവില്‍ ഷോപ്പിംഗ് നടത്താനും സാധിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ ഷോപ്പിങ്ങ് നടത്തുന്നവര്‍ക്ക് 10% ഡിസ്‌കൗണ്ടും ഇതിലൂടെ ലഭിക്കും.

'പരേതന്‍' ജോസഫിന്റെ ജീവിതകഥ സിനിമയെ വെല്ലും, മുങ്ങാനുള്ള യഥാര്‍ഥ കാരണം പുറത്ത്...

#AddToHeart എന്ന ഹാഷ് ടാഗില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് ഭൂരിഭാഗം ഉല്‍പ്പന്നങ്ങളിലും അത്യാകര്‍ഷക ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നതാണ്. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍. ഈ ദിവസങ്ങളില്‍ പിക്‌സല്‍ 2 39,999 രൂപയ്‌ക്കോ അതില്‍ കുറഞ്ഞ നിരക്കിലോ ലഭിക്കുന്നതാണ്. 12,999 രൂപയുള്ള എം ഐ എവണ്‍ ഫോണുകള്‍ക്ക് 2000രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഐഫോണ്‍ 7 (32 ജിബി) 39,999 രൂപയ്ക്കു ലഭ്യമാകും.

flip

പ്രാരംഭ ഓഫറെന്നോണം റെഡ്മി 5 എ 4999 രൂപയ്ക്ക് ലഭിക്കും. 2017 ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12മുതലാണ് വില്‍പ്പന ആരംഭിക്കുക. ഇന്‍ബിനക്‌സ് സീറോ 5 പ്രോ, 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ്, 2 ഒപ്റ്റിക്കല്‍ സൂം, ഡ്യുവല്‍ ക്യാമറ എന്നീ ഫോണുകള്‍ 19,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ബിഗ് ഷോപ്പിങ്ങ് ദിവസങ്ങളില്‍ ലാപ്‌ടോപ്പുകള്‍, സ്പീക്കറുകള്‍, മൊബൈല്‍ ആക്‌സസറീസ് എന്നിവ 60 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. ടിവി, ആന്‍ഡ് അപ്ലൈന്‍സസിന് എഴുപത് ശതമാനം വരെ ഓഫര്‍ ലഭിക്കുന്നതാണ്. വസ്ത്രം, ചെരുപ്പ്, അതുമായി ബന്ധപെട്ട ഉല്‍പ്പന്നങ്ങള്‍ 50 മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Flipkart Big shopping days with more offers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്