വാരാന്ത്യം സ്വര്‍ണവില ഏറ്റവും കുറവില്‍; 600 രൂപയുടെ നേട്ടം... ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: വന്‍ കുതിപ്പ് നടത്തി ഞെട്ടിച്ച സ്വര്‍ണവില ജനുവരി ആദ്യവാരം അവസാനിക്കുമ്പോള്‍ വിലക്കുറവില്‍. പുതുവര്‍ഷത്തെ ആദ്യമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം. 2024ല്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവചനം. ഒരു പവന് 60000ത്തിന് മുകളിലേക്ക് കടക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ആദ്യ വാരം ആശ്വാസകരമാണ്.
ഈ മാസം രണ്ടാം തിയ്യതിയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു അന്ന്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 600 രൂപയുടെ കുറവുണ്ട്. രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായതും ഡോളര്‍ സൂചിക ഉയര്‍ന്നതുമാണ് നേട്ടമായത്. എന്നാല്‍ അടുത്താഴ്ച ആശങ്കയോ ആശയോ എന്ന് പ്രവചിക്കാന്‍ സാധ്യമല്ല.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 46400 രൂപയാണ്. വെള്ളിയാഴ്ചത്തെ വില ഇന്നും തുടരുന്നു. ഗ്രാമിന് 5800 നല്‍കണം. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. അതുകൊണ്ടുതന്നെ വില കുറയുന്ന വേളയില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആകാം.
അഡ്വാന്‍സ് ബുക്കിങിന് വിവിധ സ്‌കീമുകളാണ് ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നത്. നല്‍കുന്ന തുക കണക്കാക്കി ബുക്കിങിന്റെ സമയപരിധി ഒരു വര്‍ഷവും ആറ് മാസവുമെല്ലാമായി നിശ്ചയിക്കുകയാണ് ചെയ്യുക. മുഴുവന്‍ തുകയും നല്‍കിയാണ് സ്വര്‍ണം ബുക്ക് ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും.
ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. ഡോളര്‍ സൂചിക 102.44ലാണുള്ളത്. അമേരിക്കന്‍ വിപണി കരുത്താര്‍ജിച്ചാല്‍ ഡോളര്‍ മൂല്യം ഉയരും. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയും മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഡോളറിനെതിരെ 83.19 ആണ് ഇന്നത്തെ രൂപയുടെ മൂല്യം.
ക്രൂഡ് ഓയില്‍ വില ക്രമേണ വര്‍ധിച്ചുവരുന്നുണ്ട്. വിപണിക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഈ വില വര്‍ധനവ്. പശ്ചിമേഷ്യയിലെ തര്‍ക്കങ്ങള്‍ വ്യാപിക്കുമോ എന്ന ഭീതിയാണ് എണ്ണ വില ഉയരാന്‍ കാരണം. സമാധാന ശ്രമങ്ങള്‍ വിജയിച്ചാല്‍ എണ്ണ വിലയിലെ വന്‍ കുതിപ്പ് തടയാന്‍ സാധിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ വില കുറയണം എന്ന നിലപാടിലാണ്.












Click it and Unblock the Notifications