കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ 15 മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തും

  • By Siniya
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക നിക്ഷേപത്തില്‍ ആശ്വസിക്കാനായി 15 മേഖലകളില്‍ വിദേശ നിക്ഷേപം ഉയര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ മേഖലകളില്‍ കൂടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുള്ള മേഖലകളില്‍ അതിനുള്ള പരിധി ഉയര്‍ത്തുകയും ചെയ്യും.

സര്‍ക്കാരിലൂടെയല്ലാതെ നേരിട്ട്് നിക്ഷേപം അനുവദിക്കും. നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ ലളിതവും യുക്തിസഹവും ആക്കുകയാണ് ഉദ്ദേശ്യമെന്ന് വാണിജ്യമന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രി ബ്രിട്ടന്‍ തുര്‍ക്കി എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പാണ് ഈ പ്രഖ്യപനം.

money

കൃഷി, മൃഗസംരക്ഷണം, നിര്‍മാണ മേഖല, തോട്ടം മേഖല, പ്രതിരോധം, ഖനനം, വ്യേമാനം, മൊത്തവ്യാപാരം, ഏക ബ്രാന്‍ഡ് ചില്ലറ വില്പന രംഗം, ഡ്യൂട്ടി ഫ്രീ ഷോപ്‌സ്, ബാങ്കിങ്‌സ്വകാര്യമേഖല, സംപ്രേഷണം തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം ഉയര്‍ത്തുന്നത്. അതേസമയം വിദേശ ഇന്ത്യക്കാരുടെ കമ്പനികള്‍ക്ക് ഇന്ത്യയിലെ നിക്ഷേപം എളുപ്പമാക്കുകയും ചെയ്യും. വിദേശപങ്കാളിയുടെ ബാധ്യത പരിമിതപ്പെടുത്തും.

5,000 കോടി രൂപ വരെയുള്ള നിക്ഷേപപദ്ധതികളാണിത്. ഇതില്‍ പദ്ധതികളുടെ കാര്യം വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് തിരുമാനിക്കാം. നിലവില്‍ ഇത് 3,000 കോടി രൂപയാണ്. ഉത്പാദന മേഖലയിലെ വിദേശനിക്ഷേപം മൊത്ത, ചില്ലറ, ഇകോമേഴ്‌സ് വിഭാഗങ്ങളിലും അനുവദിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാനാണിത്.

English summary
government Tuesday further opened up several key sectors including defence, construction, civil aviation and media to foreign investment, eased norms for businesses such as single-brand retail and private banking and allowed the Foreign Investment Promotion Board (FIPB) to clear proposals up to Rs 5,000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X