നോട്ട് നിരോധനം ദുരന്തം, ജിഎസ്ടി ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്: പുതിയ നിര്‍വചനങ്ങളുമായി മമതാ ബാനര്‍ജി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ ജിഎസ്ടിയ്ക്ക് പുതിയ നിര്‍വചനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുമുള്ള ഗ്രേറ്റ് സെല്‍ഫ്ഷ് ടാക് ജിഎസ്ടിയെന്നും മമത ചൂണ്ടിക്കാണിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളായ ജിഎസ്ടി, നോട്ട് നിരോധനം എന്നിവയ്ക്കെതിരെ രംഗത്തെത്തിയ മമതാ ബാനര്‍ജിയാ​ണ് ജിഎസ്ടിയെ ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ് എന്ന് വിശേഷിച്ചത്.

മലയാളിയുടെ ഭൂചലന പ്രവചനം, പാക് ചാരസംഘടനാ മുന്നറിയിപ്പ്, ശരിയ്ക്കും ലോകാവസാനമോ?

സൗദി: എയ്തുവീഴ്ത്തുന്നത് ശത്രുക്കളെ: ലോക സമ്പന്നനായ അല്‍വീദിനെതിരെ നടന്നത് ഗൂഡാലോചന!!

രാജ്യത്തെ വികാരം മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നോട്ട് നിരോധനം കൊണ്ടുള്ള ജനങ്ങളുടെ ബുദ്ധിമുട്ടും മനസിലാക്കാൻ മോദിക്ക് കഴിഞ്ഞില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് പുറമേ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 കറുത്ത പ്രൊഫൈല്‍ ചിത്രങ്ങള്‍

കറുത്ത പ്രൊഫൈല്‍ ചിത്രങ്ങള്‍

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച മമതാ ബാനര്‍ജി നവംബര്‍ എട്ട് കറുത്ത പ്രൊഫൈല്‍ പിക്ചറുകളിട്ട് സോഷ്യല്‍ ഉപയോക്താക്കള്‍ കരിദിനമായി ആചരിക്കണമെന്നും മമത ആഹ്വാനം ചെയ്യുന്നു.

 ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്

ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്

ജിഎസ്ടിയെ ഗ്രേറ്റ് സെല്‍ഫിഷ് ടാക്സെന്ന് വിശേഷിപ്പിച്ച ബംഗാള്‍ മുഖ്യമന്ത്രി ജിഎസ്ടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്നും കച്ചവട മേഖലയ്ക്ക് ക്ഷതമേല്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ ജിഎസ്‍ടി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും മമത ട്വിറ്ററില്‍ കുറിക്കുന്നു.

 നോട്ട് നിരോധനം

നോട്ട് നിരോധനം


2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു നോട്ട് നിരോധനം. കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയ പരിഷ്കാരമായിരുന്നു ജിഎസ്ടിയെന്നപോലെ നോട്ടുനിരോധനവും.

ഗബ്ബാര്‍ സിംഗ് ടാക്സ് അഥവാ ജിഎസ്ടി

ഗബ്ബാര്‍ സിംഗ് ടാക്സ് അഥവാ ജിഎസ്ടി


ജിഎസ്ടിയെ ഗബ്ബാര്‍ സിംഗ് ടാക്സ് എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഹിന്ദി സിനിമ ഷോലെയിലെ വില്ലന്‍ കൊള്ളക്കാരനായ ഗബ്ബാര്‍ സിംഗിനോട് വിശേഷിപ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ നവസര്‍ജന്‍ ജനദേശ് സമ്മേളന്‍ റാലിയിലായിരുന്നു ഈ പരാമര്‍ശം.

കള്ളപ്പണ വിരുദ്ധ ദിനം

കള്ളപ്പണ വിരുദ്ധ ദിനം

നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതേ ദിവസം പ്രതിപക്ഷം കരിദിനമായി ആചരിക്കുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ട്

പാർലമെന്റ് പ്രതിപക്ഷ പാർട്ടികളുടെ കോ- ഓർഡിനേഷൻ കമ്മറ്റിയാണ് കരിദിനം ആചരിക്കാനുള്ള തീരുംമാനമെടുത്തത്. 18 പാർട്ടികൾ സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരക്കും. ഗുലാംനബി ആസാദ്, ഡെറെക് ഒബ്രിയാൻ, ശരദ് യാദവ് എന്നിവർക്ക് പുറമെ സിപിഐ എംപി ഡി രാജ, ഡിഎംകെ എംപി കനിമൊഴി, ബിഎസ്പിയുടെ സതീഷ് മിശ്ര എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്റ് കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

English summary
West Bengal Chief Minister Mamata Banerjee on Monday changed her Twitter profile picture to protest one year of demonetization.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്