Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ ചെയ്യണം, സമ്പാദിക്കണം; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നൊഴിവാക്കണമെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ബിജെപി. പല കേന്ദ്രമന്ത്രിമാരേയും സഹമന്ത്രിമാരേയും മാറ്റി പുതിയ ആളുകളെ പരീക്ഷിക്കാനാണ് നീക്കം. വരും വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ക്കണ്ടായിരിക്കും തീരുമാനം. അതേസമയം കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം എന്ന് അങ്ങോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പുതിയ വീടും കാറും സ്വന്തമാക്കും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് അതിസമ്പന്ന യോഗം!
പുതിയ വീടും കാറും സ്വന്തമാക്കും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് അതിസമ്പന്ന യോഗം!

മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ട് എന്നാണ് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം താരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം പകുതിയോടെയോ അടുത്ത മാസം ആദ്യമോ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നേക്കും എന്നാണ് വിവരം. ഇത് മുന്നില്‍ക്കണ്ടാണ് സുരരേഷ് ഗോപി നേതൃത്വത്തെ സമീപിച്ചത്.

Suresh Gopi

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും തന്നെ ഒഴിവാക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സിനിമ അഭിനയം തുടരണം എന്നും സിനിമയാണ് വരുമാനമാര്‍ഗം എന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. പിന്നീട് സദാനന്ദന്‍ മാസ്റ്റര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും തന്നെ ഒഴിവാക്കി അദ്ദേഹത്തെ മന്ത്രിയാക്കണം എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.

ആഗോളവിപണിയില്‍ വീണു... മെയ് മാസത്തില്‍ ഇന്ത്യയില്‍ സ്വര്‍ണവില മൂന്നിരട്ടി കൂടി: ഗോള്‍ഡ് കൗണ്‍സില്‍
ആഗോളവിപണിയില്‍ വീണു... മെയ് മാസത്തില്‍ ഇന്ത്യയില്‍ സ്വര്‍ണവില മൂന്നിരട്ടി കൂടി: ഗോള്‍ഡ് കൗണ്‍സില്‍

'ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. 2024 തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം, കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപി കൂടിയാണ്. 2016 മുതല്‍ 2022 വരെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ നിന്നുള്ള മറ്റൊരു സഹമന്ത്രിയായ ജോര്‍ജ് കുര്യനും പുനസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായേക്കും. കാലാവധി പൂര്‍ത്തിയാകുന്ന ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ പകരം സി സദാനന്ദന്‍ മാസ്റ്റര്‍, അനില്‍ ആന്റണി, കെ സുരേന്ദ്രന്‍ എന്നിവരില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകാനാണ് സാധ്യത.

ബൈപ്പാസ് നിര്‍മാണത്തിന്റെ ചെലവ് സംസ്ഥാനങ്ങളും പങ്കിടണം; പുതിയ നയവുമായി കേന്ദ്രം
ബൈപ്പാസ് നിര്‍മാണത്തിന്റെ ചെലവ് സംസ്ഥാനങ്ങളും പങ്കിടണം; പുതിയ നയവുമായി കേന്ദ്രം

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് 12 പേരെങ്കിലും മാറിയേക്കും എന്നാണ് വിവരം. നിലവില്‍ ഏറ്റവും അധികം ആരോപണം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിതനായ പങ്കജ് ചൗധരി, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ സഹമന്ത്രിസ്ഥാനം ഒഴിയും എന്നും ഉറപ്പായിരിക്കുകയാണ്.

മന്ത്രിസഭയില്‍ നിന്നും പുറത്താകുന്ന ഒരു മുതിര്‍ന്ന നേതാവിന് 2028 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കുമെന്നും വിവരമുണ്ട്. ബി ജെ പിക്ക് ഏറെ നിര്‍ണായകമായ യു പി, ഗുജറാത്ത്, മണിപ്പൂര്‍, ഗോവ അടക്കമുള്ള 7 സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭാ പുനസംഘടനയില്‍ ഇതെല്ലാം പരിഗണനാ വിഷയമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+