കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ എങ്ങോട്ട് എന്ന് ഈ അർധരാത്രിയിൽ നമ്മൾ തീരുമാനിക്കും: നരേന്ദ്രമോദി

  • By Muralidharan
Google Oneindia Malayalam News

ചരക്ക് സേവന നികുതി രാജ്യത്തിൻറെ നിർമാണത്തിലെ വലിയൊരു ചുവട് വെപ്പാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി എസ് ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രത്യേക പാർലമെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി എന്നത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, ഒരു കൂട്ടായ്മയുടെ വിജയമാണ്. ഇന്ത്യയുടെ മുന്നോട്ടുള്ള വഴി ഈ അര്‍ധരാത്രിയില്‍ നമ്മള്‍ തീരുമാനിക്കുകയാണ് ഇവിടെ എന്ന് പ്രധാനമന്ത്രി പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

modi

ചരക്കുസേവന നികുതി രാജ്യത്തിന് നേട്ടമെന്ന് പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറ‍ഞ്ഞു. ജി എസ് ടി വരുന്നതോടെ ഒരു പുതിയ ഇന്ത്യയാണ്. ഒരു രാജ്യം ഒരു നികുതി ഒരു മാർക്കറ്റ്. ഇതാണ് ജി എസ് ടി. പാവപ്പെട്ട ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കില്ല.

പ്രൗഡമായ പാർലമെന്റ് ഹാളിൽ 11 മണിയോടെയാണ് പ്രത്യേക സമ്മേളനം തുടങ്ങിയത്. പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു. ജി എസ് ടി പ്രഖ്യാപനത്തിനുള്ള പ്രത്യേക സമ്മേളനത്തിന് മുമ്പായി പാർലമെന്റിന്റെ സെന്റർ ഹാൾ മോടി പിടിപ്പിച്ചു.

English summary
GST is not an achievement of a single govt but a result of collective efforts: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X