2017 ല്‍ ബ്രിട്ടനിലെ സമ്പന്നനായ ഏഷ്യക്കാരന്‍, ഹിന്ദുജ

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: എന്‍ആര്‍ഐ ബിസിനസ്സുകാരന്‍ ഹിന്ദുജ ഇത്തവണയും സമ്പന്നനായ ഏഷ്യക്കാരനായി തന്റെ സ്ഥാനം നിലനിര്‍ത്തി. 1950 കോടി ആണ് അദ്ദേഹത്തിന്റെ ആകെയുള്ള സമ്പത്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 250 കോടി കൂടുതല്‍ നേടിയാണ് ഇത്തവണയും ഹിന്ദുജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

എല്ലാ രീതിയിലും ലണ്ടന്‍ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ദക്ഷിണേന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയുണ്ടെന്ന് മുഖ്യ പ്രഭാഷണത്തില്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ലക്ഷ്മി എന്‍ മിത്തല്‍

ലക്ഷ്മി എന്‍ മിത്തല്‍

പ്രമുഖ സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 640 കോടിയായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ വര്‍ഷം അത് 1260 കോടിയായി ഉയര്‍ന്നു. 2017 ല്‍ ബ്രിട്ടനിലെ സമ്പന്നരുടെ ലിസ്റ്റ് കഴിഞ്ഞ രാത്രിയാണ് പ്രസിദ്ധപ്പെടുത്തിയത്.

ഹിന്ദുജ സഹോദരങ്ങള്‍

ഹിന്ദുജ സഹോദരങ്ങള്‍

ലണ്ടനിലുള്ള ശ്രീചന്ദും ഗോപിയും, ജനീവയില്‍ ഉള്ള പ്രകാശ്, മുംബൈയിലുള്ള അശോക് എന്നിവരാണ് ഹിന്ദുജ സഹോദരങ്ങള്‍. അവരുടെ അശോക് ലീലാന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗള്‍ഫ് ഓയില്‍, എനര്‍ജി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയില്‍ നല്ല ഉയര്‍ച്ചയാണ് മൂന്നാം സ്ഥാനത്തിന് പിന്നില്‍.

ഏഷ്യയിലെ സമ്പന്നന്‍

ഏഷ്യയിലെ സമ്പന്നന്‍

ബ്രിട്ടനിലെ 101 സമ്പന്നന്‍മാരുടെ ആകെയുള്ള സമ്പത്ത് 6990 കോടി ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിടുള്ളത്. യൂറോപ്യന്‍ സ്റ്റീല്‍ മാര്‍ക്കറ്റിന്റെ വീണ്ടെടുപ്പാണ് മിത്തലിന്റെ ഈ നേട്ടത്തിനു പിന്നിലെന്നാണ് വിവരം.

പ്രകാശ് ലോഹിയ

പ്രകാശ് ലോഹിയ

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 കോടി കൂടുതല്‍ സമ്പാധിച്ച് 500 കോടി സമ്പാദ്യം കൈയിലുള്ള പ്രകാശ് ലോഹിയയാണ് മൂന്നാം സ്ഥാനത്ത്. ഇന്റോരമ കോര്‍പറേഷന്റെ ചെയര്‍മാനാണ് പ്രകാശ്

അനില്‍ അഗര്‍വാള്‍

അനില്‍ അഗര്‍വാള്‍

വേദാന്ത റിസോഴ്സിന്റെ ചെയര്‍മാനാണ് അനില്‍ അഗര്‍വാള്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൈനിംഗ് ആന്‍ഡ് മെറ്റല്‍ ഗ്രൂപ്പാണ് വേദാന്ത റിസോഴ്സ്. റീട്ടെയില്‍ സ്റ്റോര്‍ നടത്തുന്ന അറോറ സഹോദരങ്ങള്‍ കൂടി നാലാം സ്ഥാനം പങ്കിട്ടിട്ടുണ്ട്.

സ്വരാജ് പോള്‍

സ്വരാജ് പോള്‍

വ്യവസായ പ്രമുഖന്‍ സ്വരാജ് പോള്‍ ലിസ്റ്റില്‍ പതിനാലാം സ്ഥാനത്തുണ്ട്. 30 കോടി എന്നുള്ളത് 80 കോടിയില്‍ എത്തിച്ചാണ് സ്വരാജ് ഈ സ്ഥാനം കരസ്ഥമാക്കിയത്.

ഏഷ്യന്‍ ബിസ്നസ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്.

ഏഷ്യന്‍ ബിസ്നസ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്.

20 ാമത്തെ വാര്‍ഷിക ഏഷ്യന്‍ ബിസ്നസ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങിന്‍ പ്രധാന അതിഥി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആയിരുന്നു. ഏഷ്യന്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ലിസ്റ്റിന്റെ ഒരു കോപ്പി ആദ്യം തന്നെ ഹിന്ദുജയുടെ ചെയര്‍മാന് നല്‍കി. ഏഷ്യന്‍ ബിസ്നസ്സ് ഓഫ് ദി ഇയര്‍ ബഹുമതി അറോറ ഗ്രൂപ്പിന്റെ ചെയര്‍മാനും കൈമാറി.

മറ്റു വിജയികള്‍

മറ്റു വിജയികള്‍

യുവ സംരംഭകനായി അലി ഇസ്മെയിലിനെ തിരഞ്ഞെടുത്തു. യൂറോമാക്സ് ക്യാപിറ്റലിന്റെ ചെയര്‍മാനായ സുബോദ് അഗര്‍വാള്‍ ഈ വര്‍ഷത്തെ സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിത്വത്തിനുള്ള അവാര്‍ഡ് പ്രകാശ് ലോഹിയ നേടി.

English summary
Published: Saturday, March 18, 2017, 16:02 [IST] Subscribe to GoodReturns NRI businessmen Hindujas have retained their position as the richest Asians in the UK in 2017 with an estimated wealth of 19 billion pounds, an increase of 2.5 billion pounds over last year, according to an annual ranking of the richest Asians in Britain.
Please Wait while comments are loading...