ജിഎസ്ടി മോദി സര്‍ക്കാരിന്റെ ചരിത്രനേട്ടമാകുമോ.? 2019ലെ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും..?

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. ജിഎസ്ടി ലോഞ്ചിങ്ങിന് മണിക്കൂറികള്‍ മാത്രം ഇനി ബാക്കി. വെള്ളിയാഴ്ച അര്‍ധരാത്രി 11 മണിക്ക് ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്‌നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവെയ്ക്കും.നോട്ടുനിരോധനത്തിനു ശേഷം മോദി സര്‍ക്കാര്‍ എടുത്ത ചരിത്രപരമായ ഈ തീരുമാനം എങ്ങനെയാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുക..?ജിഎസ്ടി മോദി സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലാകുമോ..?

രാജ്യമെങ്ങും ഒരേ നികുതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ വിപ്ലവകരമായ പരിഷ്‌കരണമാണ് ഇന്ത്യന്‍ നികുതി വ്യവസ്ഥയില്‍ നടപ്പാകുന്നത്. മറ്റൊരു സര്‍ക്കാരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത നടപടി. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിക്കുക. രാജ്യമെങ്ങും ഏകീകൃത നികുതി നിരക്ക് ഏര്‍പ്പെടുത്തുമ്പോള്‍ അത് സര്‍ക്കാരിന്റെ വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കും?

രാജ്യത്തിനു മാത്രമല്ല, ബിജെപിക്കും ഗുണം

രാജ്യത്തിനു മാത്രമല്ല, ബിജെപിക്കും ഗുണം

ജിഎസ്ടി നിലവില്‍ വരുമ്പോള്‍ അത് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം ബിജെപിക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 17 വര്‍ഷങ്ങളായുള്ള സ്വപ്‌നം പ്രാവര്‍ത്തികമാക്കാന്‍ ധൈര്യം കാണിച്ചത് മോദി സര്‍ക്കാരാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജിഎസ്ടിക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കാത്തിരുന്ന തീരുമാനം

കാത്തിരുന്ന തീരുമാനം

ജിഎസ്ടി എന്ന പദം സാധാരണക്കാര്‍ക്ക് സുപരിചിതമായത് ഈ വര്‍ഷമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന് അടിത്തറ പാകിയിരുന്നു. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന വിപി സിങ് മോഡിഫൈഡ് വാല്യൂ ആഡഡ് ടാക്‌സ്(MODVAT) എന്ന പേരില്‍ ജിഎസ്ടിക്കു സമാനമായ നികുതി പരിഷ്‌കാരം അവതരിപ്പിച്ചിരുന്നു. രാജ്യത്ത് ഏകീകൃത നികുതി വ്യവസ്ഥ എന്ന ആശയത്തിന് തുടക്കം കുറിച്ചത് MODVAT ആണ്. 2000ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ജിഎസ്ടിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനായി അന്നത്തെ പശ്മിബംഗാള്‍ ധനകാര്യമന്ത്രി അസിം ദാസ് ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ 17 വര്‍ഷത്തെ സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത് എന്നു ചുരുക്കം.

നോട്ടുനിരോധനത്തിനു ശേഷം ജിഎസ്ടി

നോട്ടുനിരോധനത്തിനു ശേഷം ജിഎസ്ടി

നോട്ടുനിരോധനമെന്ന മറ്റൊരു ചരിത്രപരമായ തീരുമാനം സര്‍ക്കാരിന് പ്രശംസകളും വിമര്‍ശനങ്ങളും നേടിക്കൊടുത്തിരുന്നു. എന്നാല്‍ അതിനു ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ അവശ്യ സാധനങ്ങളുടെ വില കുറയും. അതിന്റെ ഫലം ഏറ്റവും കൂടുതല്‍ ലഭിക്കുക സാധാരണക്കാര്‍ക്കാണ്. രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ വില ജിഎസ്ടിയുടെ വരവോടെ വന്‍തോതില്‍ കുറയുമെന്നാണ് കണക്കു കൂട്ടല്‍.

ആഢംബരത്തിന് നികുതിയേറും

ആഢംബരത്തിന് നികുതിയേറും

അഞ്ചു ശതമാനം നികുതിയാണ് അവശ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആഢംബര വസ്തുക്കള്‍ക്കും മൊബൈല്‍, ഇലക്ട്രോണിക്,ഗൃഹോപകരണ,നിര്‍മ്മാണ വസ്തുക്കള്‍ക്കും നികുതി കൂടും. ഹോട്ടല്‍ ഭക്ഷണവും ആഢംബര താമവസും മുന്‍പത്തേക്കാള്‍ ചിലവേറും. ഇന്‍ഷുറന്‍സ്, ബാങ്കിങ്ങ് സേവനങ്ങളുടെ നിരക്കും കൂടും. വിദ്യാഭ്യാസ,ആരോഗ്യ മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴില്‍മേഖലക്കും അനുഗ്രഹം

തൊഴില്‍മേഖലക്കും അനുഗ്രഹം

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നികുതി ചുമത്തല്‍, അക്കൗണ്ടിംഗ്, ഡാറ്റാ അനാലിസിസ് തുടങ്ങിയ മേഖലകളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.ജൂലൈ ഒന്നിന് രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ തൊഴില്‍ മേഖലയില്‍ 10- 13 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നും സാമ്പത്തിക വ്യവസ്ഥയില്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാവുമെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ

ഡൊണാള്‍ഡ് ട്രംപിന്റെ പ്രശംസ

ഇന്ത്യയുടെ പുതിയ ചരക്കു സേവന നികുതി ബില്ലിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ജിഎസ്ടി പുത്തന്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാന നാഴികക്കല്ലായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

വിയോജിപ്പ്

വിയോജിപ്പ്

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്,സിപിഐ,സിപിഎം,ഡിഎംകെ,തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ ജിഎസ്ടി ലോഞ്ചിങ്ങ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ചടങ്ങില്‍ സംബന്ധിക്കില്ലെന്ന് വ്യക്തമാക്കി.

English summary
The momentous decision by Modi government is expected to reap in benefits for the nation's economy
Please Wait while comments are loading...