ജിയോയ്ക്ക് ഇരുട്ടടി: പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ, 11 രൂപ മുതല്‍ 3,249 രൂപവരെ !!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയുടെ ഓഫര്‍ പെരുമഴകള്‍ക്ക് തിരിച്ചടിയായി ഐഡിയയുടെ അണ്‍ലിമിറ്റഡ് ഓഫര്‍. 11 രൂപ മുതലുള്ള റീചാര്‍ജ് കൂപ്പണുകള്‍ വഴിയാണ് ഐഡിയ ഉപഭോക്താക്കള്‍ക്ക് അണ്‍ല‍ിമിറ്റഡ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ ടെലികോം സര്‍ക്കിള്‍ മാറുന്നതിനനനുസരിച്ച് ഓഫറിലും മാറ്റങ്ങള്‍ പ്രകടമായിരിക്കും. 11 രൂപ മുതല്‍ 3,249 രൂപവരെയുള്ള റീചാര്‍ജ്ജുകളിലാണ് ഐഡിയ അത്യാകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഐഡിയയുടെ ദില്ലി സര്‍ക്കിളിലുള്ളവര്‍ക്കാണ് 24 രൂപ മുതല്‍ 1,197 രൂപയുടെ ഓഫറുകളിലാണ് അണ്‍ലിമിറ്റ‍ഡ് ഓഫറുകള്‍ ലഭ്യമാക്കുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞത് 24 രൂപയുടെ ഓഫറാണ്. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളിനൊപ്പം 100 എംബി 3ജി ഡാറ്റയാണ് ഒരു ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്നത്. ഐഡിയ സെല്ലുലാറിന്‍റെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 11 രൂപ റീചാര്‍ജ്

11 രൂപ റീചാര്‍ജ്

ഐഡിയ സെല്ലുലാറിന്‍റെ ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സര്‍ക്കിളുകളില്‍ ലഭിക്കുന്ന 11 റീചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകളും 50 എംബി 2ജി/3ജി ഡാറ്റയുമാണ് ലഭിക്കുക. എന്നാല്‍ 4ജി ഉപയോക്താക്കള്‍ക്ക് 50 എംബി 2ജി/3ജി/4ജി ഡാറ്റയുമാണ് 11 രൂപ പാക്കില്‍ ലഭിക്കുക.

1,298 രൂപ പാക്ക്

1,298 രൂപ പാക്ക്

ഏറ്റവും മൂല്യമേറിയ അണ്‍ലിമിറ്റഡ് പാക്കാണ് ബീഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കിളുകളില്‍ ലഭ്യമാക്കുന്ന എസ്ടിവി 1,298 രൂപ പാക്ക്. 28 ദിവസത്തെ കാലാവധിയുള്ള ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ നാഷണല്‍/ റോമിംഗ് കോളുകളാണ് ലഭിക്കുക. ഇതില്‍ 7 ജിബി ജി ഡാറ്റയും പ്രതിദിനം ലോക്കല്‍/ നാഷണല്‍ എസ്എംസും ലഭിക്കും.

ഐഡിയ 3,249 റീചാര്‍ജ്

ഐഡിയ 3,249 റീചാര്‍ജ്


ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ മാത്രം ലഭ്യമാകുന്ന ഐഡിയയുടെ 3,249 റീചാര്‍ജില്‍ ലോക്കല്‍/ നാഷണല്‍/ റോമിംഗ് കോളുകളും 3ജി സ്പീഡ‍ിലുള്ള 15 ജിബി ഡാറ്റയുമാണ് ലഭിക്കുക. ഇതിനുപുറമേ പ്രതിദിനം ലോക്കല്‍/ നാഷണല്‍ എസ്എംസും ലഭിക്കും.

 697 രൂപയ്ക്ക്

697 രൂപയ്ക്ക്


697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാമെന്നാണ് ഐഡിയ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി നിങ്ങള്‍ക്ക് ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ idea.cellular.com എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. ഇതിനെല്ലാം പുറമേ ഈ റീച്ചാര്‍ജ്ജിനോടൊപ്പം തന്നെ 10% ടോക്ടൈമും നല്‍കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amid increasing competition in the telecom industry after the entry of Reliance Jio, Idea Cellular is offering "unlimited" benefits in recharge coupons starting at Rs. 11. Idea Cellular offers similar benefits in packs priced differently across the telecom circles where it operates.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്