കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സിന് കിടിലന്‍ പണി: ചരിത്രം രചിക്കാന്‍ ഒരുങ്ങി ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട്

Google Oneindia Malayalam News

ദില്ലി: ഐഡിയ സെല്ലുലാറും ബ്രിട്ടാഷ് ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയും ലയിക്കുന്നതായി പ്രഖ്യാപനം. ഇരുകമ്പനികളും പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി മാറിയെന്ന് പ്രഖ്യാപിച്ചത്. കൂടിച്ചേര്‍ന്ന കമ്പനിയുടെ 45 ശതമാനം ഓഹരി വോഡഫോണിനായിരിക്കും ഇതിന് പുറമേ ഇരു കമ്പനികള്‍ക്കും മൂന്ന് ഡയറക്ടര്‍മാരെ വീതം നിര്‍ദേശിക്കാനുള്ള അധികാരവും ഉണ്ടായിരിക്കും. ഇന്‍ഡസ് ടവര്‍കമ്പനിയ്ക്ക് വോഡഫോണിലുള്ള 42 ശതമാനം ഓഹരി ഒഴിവാക്കിയാണ് കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഈ കമ്പനിയുടെ ഭാഗമായിത്തീരും.

എന്നാല്‍ ചെയര്‍മാനെയും സിഇഒയെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെയും നിയമിക്കാനുള്ള അധികാരം ഐഡിയയില്‍ അധിഷ്ഠിതമായിരിക്കും എന്നാല്‍ രണ്ട് പ്രമോട്ടര്‍മാരുടേയും അനുമതിയോടെയായിരിക്കും നിയമനം പൂര്‍ത്തിയാവുക. ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളാവാനുള്ള ശ്രമം നടത്തിവരുന്ന സാഹചര്യത്തിലാണ് ഇരു ടെലികോം കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയിലെ ടെലികോം വിപണിയുടെ വളര്‍ച്ച.

photo-2017

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തുള്ള ഐഡിയയും വോഡഫോണും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയത്. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ മാത്രം സര്‍വ്വീസുള്ള ടെലിനോറിനെ ഏറ്റെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സ് ജിയോയില്‍ എയര്‍സെല്‍ ലയിക്കുന്നതിനുള്ള കരാറില്‍ ഇതിനകം തന്നെ ഇരു കമ്പനികളും ഒപ്പുവച്ചികരുന്നു.

English summary
Idea Cellular and the Indian unit of British telecom company Vodafone today announced a merger, creating India's largest telecom operator. The merger will create India's largest telecom operator with widest network in the country and pan-India 3G/4G footprint, the companies said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X