കൊറോണ പേടിയില്‍ വിപണി; ഓഹരികള്‍ വീണ്ടും കൂപ്പുകുത്തി, 300 പോയന്റ് നഷ്ടത്തോടെ തുടക്കം
മുംബൈ: ലോകം വീണ്ടും കൊറോണ വ്യാപനത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. യൂറോപ്പിലുടനീളം കൊറോണയുടെ പുതിയ വകഭേദം വ്യാപിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലും ഇറ്റലിയിലും ആസ്‌ത്രേലിയയിലും രോഗ വ്യാപന സാധ്യത കണ്ടെത്തിക്കഴിഞ്ഞു. ഈ വിവരം പുറത്തുവന്ന തിങ്കളാഴ്ച ഓഹരി വിപണി കനത്ത നഷ്ടം നേരിട്ടിരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ ഓഹരിവില വീണ്ടും ഇടിഞ്ഞു. 300 പോയന്റ് നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഐടിസി തുടങ്ങി പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം ഇടിഞ്ഞു. വിപണി തുറന്ന വേളയില്‍ 384 പോയന്റ് തകര്‍ച്ചയാണ് നേരിട്ടത്. പിന്നീട് പതിയെ നേട്ടമുണ്ടാക്കുന്ന സൂചനകള്‍ കണ്ടെങ്കിലും നഷ്ടം 307 പോയന്റാണ്. നിഫ്റ്റിയില്‍ 100 പോയന്റ് തകര്‍ച്ചയാണ് നേരിട്ടത്. 13200ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 45250ലും. എന്നാല്‍ ചില ഓഹരികള്‍ നേരിയ ലാഭമുണ്ടാക്കി. എച്ച്‌സിഎല്‍, ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് എന്നിവയാണ് നേട്ടങ്ങളുണ്ടാക്കിയത്.
അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്
ആഗോള വിപണിയിലും ഓഹരികള്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. പല രാജ്യങ്ങളും ബ്രിട്ടനുമായും യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായുള്ള ഗതാഗത ബന്ധം നിര്‍ത്തിവച്ചു. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തി. ലോകമെങ്ങും വീണ്ടും ആശങ്ക നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടക്കുകയാണ് വിപണിയില്‍. ഒരു പക്ഷേ സ്വര്‍ണ വില വരുംദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയാനുള്ള സാധ്യത ഏറെയാണ്.
അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്