ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ന്യൂ ഇയര്‍ വില്‍പ്പന: ടിക്കറ്റുകള്‍ 899 രൂപ മുതല്‍, ബുക്കിംഗ് രണ്ട് ദിവസം!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: അത്യാകര്‍ഷക വിലക്കുറവില്‍ ന്യൂ ഇയര്‍ വില്‍പ്പനയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2017 ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് 899 രൂപ വരെയുള്ള നിരക്കുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ജനുവരി എട്ട് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 600 രൂപവരെയുള്ള പ്രത്യേക വൗച്ചറുകളും പത്ത് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഈ ഓഫര്‍ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ രാജ്യാന്തര തലത്തിലുള്ള യാത്രകള്‍ക്കും ആഭ്യന്തരയാത്രക്കള്‍ക്കും ബാധകമാണ്. എല്ലാ തിങ്കളാഴ്ചയും ഇന്‍ഡിഗോയില്‍ നിന്ന് എച്ച്ഡിഎഫ്സി കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായി എച്ച്ഡിഎഫ്സി മെറി മണ്‍ഡ‍േയ്സ് എന്നപേരില്‍ ഓഫര്‍ നല്‍കിവരുന്നുണ്ട്.

 രാജ്യത്തിനകത്തും പുറത്തും!!

രാജ്യത്തിനകത്തും പുറത്തും!!

ദില്ലി മുതല്‍ ചണ്ഡിഗഡ് വരെയുള്ള വിമാന ടിക്കറ്റുകള്‍ 899 രൂപ മുതലും ദില്ലി- ജയ്പൂര്‍ ടിക്കറ്റുകള്‍ 999 രൂപയ്ക്കുമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രകള്‍ക്ക് 1,399 രൂപയില്‍ താഴെയുമാണ് ടിക്കറ്റ് നിരക്ക്. മുംബൈയില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1,499 രൂപ മുതലും അന്താരാഷ്ട്ര റൂട്ടുകളില്‍ ബാങ്കോക്ക്- കൊല്‍ക്കത്ത 4,099 രൂപയായും ദുബായ്- ദില്ലി റൂട്ടിലെ ചാര്‍ജ് 5,299 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

 അധിക ക്യാഷ് ബാക്ക് ഓഫര്‍

അധിക ക്യാഷ് ബാക്ക് ഓഫര്‍

എച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍‍‍ഡ് ഉപയോഗിച്ച് ഇന്‍ഡിഗോ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇന്‍ഡിഗോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക് അധിക കാഷ്ബാക്ക് ഓഫര്‍ നല്‍കിവരുന്നുണ്ട്. ബുക്ക് ചെയ്യുന്ന ടിക്കറ്റിന് അനുസൃതമായാണ് എച്ച്ഡിഎഫ്സി ഓഫര്‍ നല്‍കുന്നത്. എന്നാല്‍ 300 രൂപയില്‍ അധികം ഒരു ഭാഗത്തേയ്ക്ക് ലഭിക്കില്ല. രണ്ട് യാത്രകള്‍ക്കുള്ള ടിക്കറ്റിന് ക്യാഷ് ബാക്കായി പരമാവധി 600 രൂപയുമാണ് ലഭിക്കുക.

 തിരഞ്ഞെടുത്ത സീറ്റിന് മാത്രം

തിരഞ്ഞെടുത്ത സീറ്റിന് മാത്രം


ഇന്‍ഡിഗോ വിമാനത്തിലെ പരിമിതമായ സീറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. അതിന് ശേഷമുള്ള സീറ്റുകള്‍ സാധാരണ നിരക്കിലാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഓഫര്‍ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യാനോ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനോ സാധിക്കില്ല. ഇന്‍ഡിഗോ ഗ്രൂപ്പ് ബുക്കിംഗിന് ഓഫര്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 സ്വകാര്യ കമ്പനികളുടെ ട്രെന്‍ഡ്

സ്വകാര്യ കമ്പനികളുടെ ട്രെന്‍ഡ്

കുറഞ്ഞ നിരക്കില്‍‌ വിമാന യാത്രകള്‍ക്ക് അവസരമൊരുക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ സ്വകാര്യ വിമാനകമ്പനികളാണ്. ഇത് ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയില്‍ വലിയൊരു മാറ്റത്തിന് വഴിവെയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഉ‍ഡാന്‍ പദ്ധതിയ്ക്ക് കരുത്ത് പകരുന്നതാണ് സ്വകാര്യ വിമാന കമ്പനികളുടെ നീക്കം.

 ഓഫര്‍ ആര്‍ക്കെല്ലാം

ഓഫര്‍ ആര്‍ക്കെല്ലാം

ഇന്‍ഡിഗോയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കൊപ്പം ഏജന്റുമാര്‍ വഴിയോ മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഇന്‍ഡിഗോയുടെ ന്യൂ ഇയര്‍ ഓഫര്‍ ലഭിക്കുകയുള്ളൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As part of its New Year sale, IndiGo Airlines is offering fares as low as Rs 899 for travel between February 1 and April 15, if tickets are booked from Monday to Wednesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്