വോഡഫോണും എയര്‍ടെല്ലും നേര്‍ക്കുനേര്‍!! പ്രതിദിനം രണ്ട് ജിബി ഡാറ്റ!! ജിയോയെ വെട്ടാനുള്ള പോരാട്ടം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയിലെ പുതിയ മത്സരങ്ങള്‍ക്ക് വഴിമരുന്നിട്ട് വോഡഫോണ്‍. പ്രതിദിനം ഒരു ജിബി ഡാറ്റ നല്‍കിവരുന്ന ട്രെന്‍ഡിന് റിലയന്‍സ് ജിയോയാണ് തുടക്കം കുറിച്ചത്. തുടര്‍ന്നാണ് പ്രതിദിനം രണ്ട് ജിബി ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ക്കും ആരംഭിക്കുന്നത്. അടുത്ത കാലത്തായി എയര്‍ടെല്ലും വോഡഫോണുമാണ് പ്രതിദിനം രണ്ട് ജിബി ഡാറ്റ നല്‍കുന്ന ഓഫറുകള്‍ പുറത്തിറക്കിയത്. 349 രൂപയുടെ എയര്‍ടെല്‍ പ്ലാനിലും 348 രൂപയുടെ വോഡഫോണ്‍ പ്ലാനിലുമാണ് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, അണ്‍ലിമിറ്റഡ‍് റോമിംഗ് ഓഫറുകള്‍ എന്നിവയാണ് ഈ ഓഫറില്‍ ലഭിക്കുക.

പ്രതിദിന ഡാറ്റാ പരിധി ഒരു ജിബിയില്‍ നിന്ന് രണ്ട് ജിബിയായി ഉയര്‍ത്തുന്നതിനൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും വോഡഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം രണ്ട് ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

മത്സരം എയര്‍ടെല്ലിനോട്

മത്സരം എയര്‍ടെല്ലിനോട്

ഭാരതി എയര്‍ടെല്ലിന്‍റെ 349 രൂപ പാക്കിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് വോഡഫോണ്‍ 348രൂപ പാക്കിലെ ഡാറ്റാ ഓഫര്‍ ഉയര്‍ത്തിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിവരുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും എയര്‍ടെല്ലിന്‍റെ ഓഫറിലുണ്ട്.

പഴയ പ്ലാനില്‍ 1 ജിബി മാത്രം

പഴയ പ്ലാനില്‍ 1 ജിബി മാത്രം


പ്രതിദിനം 1 ജിബി 4ജി ഡാറ്റ നല്‍കിക്കൊണ്ടുള്ളതായിരുന്നു വോഡഫോണ്‍ ആഗസ്തില്‍ പുറത്തിറക്കിയ ഓഫര്‍. അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും സൗജന്യ റോമിംഗും ഈ പ്ലാനില്‍ നല്‍കിവന്നിരുന്നു.

 എയര്‍ടെല്ലിന്‍റെ 349 രൂപ പ്ലാന്‍

എയര്‍ടെല്ലിന്‍റെ 349 രൂപ പ്ലാന്‍

പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്നതാണ് എയര്‍ടെല്ലിന്‍റെ 349രൂപയുടെ ഓഫര്‍. 28 ദിവസത്തെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ 56 ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിംഗ് എന്നീ ഓഫറുകളും ലഭിക്കും. അണ്‍ലിമിറ്റഡ് ലോക്കല്‍- നാഷണ്‍ എസ്എംഎസുകളും ഇക്കാലയളവില്‍ ലഭിക്കും. എന്നാല്‍ ഈ ഓഫറില്‍ ആഴ്ചയുടെ അടിസ്ഥാനത്തില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

 വോഡഫോണില്‍ കിടിലന്‍ പ്ലാനുകള്‍

വോഡഫോണില്‍ കിടിലന്‍ പ്ലാനുകള്‍


സൂപ്പര്‍ പ്ലാന്‍ എന്ന പേരില്‍ ഡിസംബര്‍ അഞ്ചിന് അഞ്ച് ഓഫര്‍ പാക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. 2ജി- 3ജി- 4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിന്‍റെ ആനുകൂല്യം ലഭിക്കുക. അഞ്ച് പ്ലാനുകളാണ് വോഡഫോണ്‍ ഇതിനകം പുറത്തിറക്കിയിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Telecom majors like Airtel and Vodafone and Idea Cellular are coming out with new prepaid and postpaid data plans amid intense competition in the sector after the entry of Reliance Jio

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്