Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് ജിയോയില്‍ കിടിലന്‍ ക്യാഷ് ബാക്ക് ഓഫര്‍: വാലറ്റിനും താരിഫ് പ്ലാനിലും പ്രത്യേകം ഓഫര്‍!!

ദില്ലി: മികച്ച ക്യാഷ് ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ. 398 രൂപ മുതല്‍ 700 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്കാണ് 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഗെറ്റ് മോര്‍ ദാന്‍ 100 പെര്‍സെന്റ് ക്യാഷ് ബാക്ക് ഓഫര്‍ എന്നപേരിലാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. റിലയന്‍സ് ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് 2018 ജനുവരി 31വരെയാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഡിജിറ്റല്‍ വാലറ്റ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കും താരിഫ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കുമാണ് ജിയോയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. നേരത്തെ ജിയോ നല്‍കിവന്നിരുന്ന സര്‍പ്രൈസ് ക്യാഷ്ബാക്ക് ഓഫര്‍ തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് പുതിയ ഓഫര്‍ പ്രഖ്യാപനം.

നേരത്തെ റിലയന്‍സ് നല്‍കിവന്നിരുന്ന ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫറിനേക്കാള്‍ 27 ശതമാനം അധികം ഓഫറാണ് ജിയോ ഡിസംബര്‍ 26 മുതല്‍ നല്‍കിവരുന്നത്. ജിയോ സര്‍പ്രൈസ് ഓഫര്‍ എന്നാണിതിന് പേരിട്ടിരിക്കുന്നത്. നേരത്തെ പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രമാണ് വാലറ്റ് ക്യാഷ് ബാക്ക്, ഗ്രോഫേഴ്സ്, ഓയോ, യാത്ര, പേടിഎം മാള്‍ എന്നിവയില്‍ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിച്ചിരുന്നത്. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ക്യാഷ് ബാക്ക് ഓഫര്‍ ജനുവരി 15വരെയായിരുന്നു ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിച്ചിരുന്നത്. 399 രൂപ മുതല്‍ 3,300 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിച്ചിരുന്നത്.

 ജിയോ താരിഫ് പ്ലാന്‍ റീചാര്‍ജ്

ജിയോ താരിഫ് പ്ലാന്‍ റീചാര്‍ജ്


398 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള ഏത് റീചാര്‍ജുകള്‍ക്കും 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. റിലയന്‍സ് ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. 398 രൂപയുടെ ഓരോ റീചാര്‍ജിനും 50 രൂപയുടെ എട്ട് വൗച്ചറുകളായാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. റീചാര്‍ജ് ചെയ്യുന്നതോടെ ജിയോ ഉപയോക്താവിന്റെ ക്രെഡിറ്റ് ആവുന്ന ഓഫര്‍ മൈജിയോ ആപ്പിലെ മൈ വൗച്ചേഴ്സിലാണ് പ്രകടമാകുക. റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഡിജിറ്റല്‍ വാലറ്റ് റീചാര്‍ജ്

ഡിജിറ്റല്‍ വാലറ്റ് റീചാര്‍ജ്


700 രൂപ വരെയാണ് വാലറ്റ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ക്യാഷ് ബാക്കായി ലഭിക്കു. രാജ്യത്തെ പ്രമുഖ മൊബൈല്‍ വാലറ്റുകളുമായി സഹകരിച്ചാണ് ജിയോ ഈ സേവനം ഉപയോക്താക്കക്കള്‍ക്ക് ലഭ്യമാക്കുന്നത്. മൊബിക്വിക് വഴി റീചാര്‍ജ് ചെയ്യുന്ന പ്രൈം ഉപയോക്താക്കള്‍ക്ക് 300 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് ലഭിക്കുക. JIOGIFTഎന്ന ഓഫര്‍ കോഡ് ഉപയോഗിച്ചാണ് റീചാര്‍ജ് ചെയ്യേണ്ടത്. ആമസോണ്‍ പേ, പേടിഎം എന്നിവ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുമാണ് ലഭിക്കുക. പേടിഎമ്മില്‍ പുതിയ ഉപയോക്താക്കള്‍ക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 30 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുമാണ് നല്‍കുക. പേടിഎമ്മില്‍ പുതിയ ഉപയോക്താക്കള്‍ NEWJIO എന്ന ഓഫര്‍ കോഡ് ഉപയോഗിച്ചും പേടിഎം ഉപയോക്താക്കള്‍ PAYTMJIO എന്ന ഓഫര്‍ കോഡ് ഉപയോഗിച്ചുമാണ് റീചാര്‍ജ് ചെയ്യേണ്ടത്.

 ഫോണ്‍പേയിലും ഓഫര്‍

ഫോണ്‍പേയിലും ഓഫര്‍



ഫോണ്‍പേ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് ലഭിക്കുക. ഭീം ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 രൂപയും ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. ഫ്രീചാര്‍ജ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 രൂപയാണ് ക്യാഷ്ബാക്കായി ലഭിക്കുക. 30 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്ന ഫ്രീചാര്‍ജില്‍ JIO30 എന്ന ഓഫര്‍ കോ‍ഡ് ഉപയോഗിച്ചുമാണ് റീചാര്‍ജ് ചെയ്യേണ്ടത്.

 മൈ ജിയോയില്‍ 400 രൂപ

മൈ ജിയോയില്‍ 400 രൂപ

ജിയോ സര്‍പ്രൈസ് ഓഫറില്‍ മൈജിയോ അല്ലെങ്കില്‍ ജിയോ. കോം എന്നിവയില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ ​എട്ട് വൗച്ചറുകളുടെ രൂപത്തിലാണ് 400രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഭാവിയില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് കുറയ്ക്കുകയാണ് ചെയ്യുക.

 വാലറ്റ് റീചാര്‍ജ്ജിന് ഓഫര്‍

വാലറ്റ് റീചാര്‍ജ്ജിന് ഓഫര്‍



ജിയോ സര്‍പ്രൈസ് ഓഫറില്‍ ആമസോണ്‍ പേ, പേടിഎം, മൊബിക്വിക്ക്, ഫോണ്‍പേ, ആക്സിസ് പേ, ഫ്രീ ചാര്‍ജ് എന്നിവ വഴിയുള്ള റീചാര്‍ജ്ജുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കും. 300 രൂപവരെയുള്ള റീചാര്‍ജ്ജുകള്‍ക്കാണ് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. പുതുതായി ജിയോ കണക്ഷന്‍ എടുത്ത ശേഷം ആമസോണ്‍‌ പേ വഴി 459 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ 400 രൂപയുടെ വൗച്ചറുകള്‍ ലഭിക്കും. ആമസോണ്‍ പേ വഴി 499 രൂപയുടെ ഓഫര്‍ ചെയ്യുന്നവര്‍ക്ക് 99 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

 ഇ- കൊമേഴ്സ് വൗച്ചറുകളില്‍

ഇ- കൊമേഴ്സ് വൗച്ചറുകളില്‍


ജിയോ സര്‍പ്രൈസ് ഓഫറില്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 2,600 രൂപ വരെയുള്ള ഇ- കൊമേഴ്സ് വൗച്ചറുകളിലും ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കും. 1000 രൂപ വരെയുള്ള പര്‍ച്ചേസുകളില്‍ സൂം കാറില്‍ 30 ശതമാനം ഓയോ മണി വഴിയുള്ള ഹോട്ടല്‍ റൂം ബുക്കിംഗില്‍ 50 ശതമാനവും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. പേടിഎം മാളില്‍ 2000 മുതല്‍ 10,000 രൂപ വരെയുള്ള പര്‍ച്ചേസില്‍ 1,500 രുപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. ബിഗ് ബാഷില്‍ നിന്ന് കുറഞ്ഞത് 600 രൂപയ്ക്കെങ്കിലും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. യാത്ര വഴി രാജ്യത്തിനകത്തുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 500 രൂപ വിലക്കുറവ് ലഭിക്കും. 2018 മാര്‍ച്ച് 31 വരെയാണ് ക്യാഷ് ബാക്ക് ഓഫറിന്‍റെ വാലിഡ‍ിറ്റി.

 ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍

ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍

നേരത്തെ റിലയന്‍സ് ജിയോ ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍ എന്ന പേരില്‍ ക്യാഷ് ബാക്ക് ഓഫര്‍ പുറത്തിറക്കിയിരുന്നു. 399 രൂപ മുതല്‍ 2599 രൂപ വരെയുള്ള റീചാര്‍ജ്ജുകള്‍ക്കാണ് ഈ ഓഫറില്‍ ക്യാഷ് ബാക്ക് ലഭിച്ചിരുന്നത്. ഡിസംബര്‍ 25ന് ഈ ഓഫര്‍ അവസാനിച്ചതോടെയാണ് കുടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി പുതിയ ക്യാഷ് ബാക്ക് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+