കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം പ്രവചിക്കാം: ഈ വര്‍ഷം നിങ്ങള്‍ക്കെത്ര കൂടും?

Google Oneindia Malayalam News

ബെംഗളൂരു: ഏപ്രില്‍ മാസം കഴിയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ എത്ര ശതമാനം കൂട്ടണമെന്ന കൊണ്ടുപിടിച്ച ആലോചനയിലാണ് ചെറുതും വലുതുമായ കമ്പനികള്‍. എത്ര ശതമാനം കൂടുമെന്നറിയാന്‍ ജീവനക്കാര്‍ക്കുമുണ്ട് ആകാംക്ഷ. 10.7 ശതമാനമായിരിക്കും ഈ വര്‍ഷത്തേക്കുള്ള ശരാശരി വര്‍ധനവ് എന്ന് ഒരു സര്‍വ്വേ പറയുന്നു. ജൂനിയര്‍ മാനേജ്‌മെന്റ് വിഭാഗത്തിനായിരിക്കുമേ്രത ഏറ്റവും കൂടിയ വര്‍ധനവ് കിട്ടുക.

എന്തായാലും ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ശമ്പളവര്‍ധനയില്‍ മെച്ചമുണ്ടാകും എന്ന് തന്നെയാണ് സര്‍വ്വേ പറയുന്നത്. ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സി കമ്പനി ആയ ഡെലോയിറ്റിന്റെ ആനുവല്‍ കോംപന്‍സേഷന്‍ ട്രെന്‍ഡ് സര്‍വേയിലാണ് ഈ പ്രവചനം. 2015 - 16 വര്‍ഷത്തില്‍ ഫാര്‍മ കമ്പനികള്‍ 12.1 ശതമാനത്തോടെ ഏറ്റവും കൂടുതല്‍ വര്‍ധനവ് നല്‍കും.

money.

18 സെക്ടറുകളിലായി 250 കമ്പനികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. മികച്ച ശമ്പളവും തൊഴിലവസരങ്ങളും ജോലി സ്ഥിരതയുമാണ് കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. 10.4 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശമ്പളവര്‍ധനവിലെ ദേശീയശരാശരി. ഈ സര്‍വ്വേ പ്രകാരം 10.7 ശതമാനമായിരിക്കും ഇത്തവണത്തെ ശരാശരി ശമ്പളവര്‍ദ്ധനവ്.

ഇന്ത്യന്‍ കമ്പനികള്‍ ഇത്തവണ 10 ശതമാനത്തില്‍ കൂടിയ ശമ്പളവര്‍ദ്ധനവ് നല്‍കുമെന്ന് നേരത്തെ എച്ച് ആര്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ആവോണ്‍ ഹെവിറ്റിന്റെ സര്‍വ്വേയും പ്രവചിച്ചിരുന്നു. ലൈഫ് സയന്‍സ്, മീഡിയ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഈ ശമ്പളവര്‍ദ്ധവ് പ്രതീക്ഷിക്കാമെന്നാണ് ഈ സര്‍വ്വേ പറയുന്നത്. ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും കൂടിയ ശമ്പളവര്‍ദ്ധനവ് ഇന്ത്യയിലാകുമെന്നാണ് പ്രതീക്ഷ.

English summary
The Indian industry is projected to dole out an average salary increase of 10.7 per cent this fiscal with junior management level employees set to get maximum pay hikes, says a survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X