കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനി ഒരു ദിവസം സമ്പാദിക്കുന്നത് പത്ത് ഓണം ബംബറടിച്ചാലും തൊടാനാകില്ല, അംബാനിയെ മുട്ടുകുത്തിച്ച കുതിപ്പ്

Google Oneindia Malayalam News

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാകാനുളള സ്വപ്‌നക്കുതിപ്പിലാണ് വ്യവസായ ഭീമനായ ഗൗതം അദാനി. റിലയന്‍സ് മേധാവി മുകേഷ് അംബാനി മുതല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് വരെയുളളവരുണ്ട് അദാനിയുടെ പടയോട്ടത്തിന് മുന്നില്‍ മുട്ടുകുത്തി വീണവര്‍.

മുകേഷ് അംബാനിയെ വെട്ടി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയ ഗൗതം അദാനിയുടെ പോക്കറ്റിലേക്ക് പ്രതിദിനം എത്തുന്ന തുക പത്ത് ഓണം ബമ്പറുകള്‍ ഒരുമിച്ച് അടിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ്.

1

ഒരു വര്‍ഷത്തിനിടെ ഗൗതം അദാനിയുടെ സമ്പത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് ആണ് അദാനി. 12.37 ലക്ഷം കോടിയാണ് അദാനിയുടെ സമ്പാദ്യം. അദാനിക്ക് മുന്നിലുളളത് ഇനി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് മാത്രമാണ്.

2

ഒരു വര്‍ഷത്തിനിടെ അദാനിയുടെ സമ്പത്തില്‍ 116 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത് എന്നാണ് 2022ലെ ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ പറയുന്നത്. പ്രതിദിനം അദാനി സമ്പാദിക്കുന്നത് ഒന്നും രണ്ടുമല്ല, 1612 കോടി രൂപയാണ് എന്നാണ് കണക്കുകള്‍. അദാനിയുടെ സ്വത്ത് മൂല്യം രാജ്യത്ത് രണ്ടാമതുളള മുകേഷ് അംബാനിയേക്കാളും 3 ലക്ഷം കോടി കൂടുതലാണ്.

3

ഗുജറാത്തില്‍ നിന്നുളള വ്യവസായിയായ ഗൗതം അദാനി ചരക്ക് വില്‍പനയില്‍ തുടങ്ങി കല്‍ക്കരിയിലേക്കും തുറമുഖ-ഊര്‍ജ്ജ മേഖലകളിലേക്കും വ്യാപിച്ചാണ് തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഒരു ലക്ഷം കോടി രൂപ വിപണ മൂലധനമുളള ഏഴ് കമ്പനികള്‍ ഉളള ഏക ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് ഗൗതം അദാനിക്ക് മാത്രം സ്വന്തമാണ്.

4

തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി മുകേഷ് അംബാനിക്കായിരുന്നു. ഇത്തവണ അംബാനി രണ്ടാം സ്ഥാനത്തിലേക്ക് വീണു. 7.94 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഒന്നാം സ്ഥാനം പോയെങ്കിലും അംബാനിയും സ്വത്ത് ഉയര്‍ത്തിക്കൊണ്ടിരിക്കുക തന്നെയാണ്. കഴിഞ്ഞ വര്‍ഷം 11 ശതമാനമാണ് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്.

5

ആ കാലയളവില്‍ തന്റെ ആസ്തിയിലേക്ക് പ്രതിദിനം 210 കോടി രൂപയാണ് അംബാനി കൂട്ടിച്ചേര്‍ത്ത് കൊണ്ടിരുന്നത്. അംബാനിയുടേയും അദാനിയുടേയും ആസ്തി ചേര്‍ന്നാല്‍ രാജ്യത്തെ ആദ്യത്തെ പത്ത് സമ്പന്നരുടെ ആകെ സ്വത്തിന്റെ 59 ശതമാനത്തോളം വരും. 2012ല്‍ അദാനിയുടെ ആസ്തി അംബാനിയുടെ ആസ്തിയുടെ ആറിലൊരു ശതമാനം മാത്രമായിരുന്നു. അവിടെ നിന്നാണ് 10 വര്‍ഷം കൊണ്ട് അദാനിയുടെ ഈ കണ്ണ് തള്ളിക്കുന്ന വളര്‍ച്ച.

English summary
Know how much the richest Indian Gautam Adani adds to his fortune every day in 1 year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X