കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെഡറല്‍ ബാങ്കില്‍ സ്ത്രീകള്‍ക്കായി ' ഷീ കാര്‍' പദ്ധതി

Google Oneindia Malayalam News

സ്ത്രീകള്‍ക്ക് മാത്രമായി ഉദാരമായ നിരവധി നിക്ഷേപ- വായ്പാപദ്ധതികള്‍ നമ്മുടെ ബാങ്കുകളില്‍ നിലവിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പലര്‍ക്കും ഇപ്പോഴും വ്യക്തമായ ധാരണ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ത്തന്നെ ഭൂരിപക്ഷം സ്ത്രീകളും ഇവ ഉപയോഗപ്പെടുത്തുന്നില്ല. വിദ്യാഭ്യാസ- ഭവന - കാര്‍ വായ്പകളെല്ലാം പുരുഷന്മാരെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്ത്രീകള്‍ക്ക് ലഭ്യമാണ്.

ഫെഡറല്‍ ബാങ്ക് ഈയ്യിടെ സ്ത്രീകള്‍ക്കായി കുറഞ്ഞ പലിശനിരക്കില്‍ പ്രത്യേക കാര്‍ വായ്പാ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ' ഷീ കാര്‍ ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ 10.5 ശതമാനം പലിശനിരക്കില്‍ വായ്പയെടുക്കാവുന്നതാണ്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ഈ പദ്ധതി. സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ കാറുകള്‍ വാങ്ങിക്കാന്‍ ഇത് അവസരമൊരുക്കുന്നു. 11.3 ശതമാനമാണ് പുരുഷന്മാര്‍ക്ക് പലിശ നിരക്ക്.

ചില വായ്പാ സേവനങ്ങളിലേക്ക്

ഭവനവായ്പ

ഭവനവായ്പ

ചില സര്‍ക്കാര്‍ നിന്ത്രണത്തിലുളള സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കിലുളള ഭവന വായ്പങ്ങള്‍ നല്‍കിവരുന്നുണ്ട്. എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സിന്റെ ' ഭാഗ്യലക്ഷ്മി' എന്ന വായ്പാ പദ്ധതിയില്‍ പുരുഷന്മാരെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നത്.

 സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി

ചില സംസ്ഥാനങ്ങളില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിക്കാറുണ്ട്. സ്ത്രീകളുടെ പേരില്‍ വസ്തുവകകള്‍ വാങ്ങാന്‍ ഇത് അവസരമൊരുക്കുന്നു. ഒറീസ്സ പോലുളള സംസ്ഥാനങ്ങളില്‍ ഭവന- വസ്തു രജിസ്‌ട്രേഷനുകള്‍ നടത്തുമ്പോള്‍ കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കുന്നത്.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പ

ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ വിദ്യാര്‍ഥിനികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ വിദ്യാഭ്യാസ വായ്പാ സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 0.50 ശതമാനമാണ് ആന്ധ്ര ബാങ്ക് പലിശയിനത്തില്‍ ഇളവ് നല്‍കിവരുന്നത്.

ലൈഫ് ഇന്‍ഷുറന്‍സ്

ലൈഫ് ഇന്‍ഷുറന്‍സ്

ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രീമിയങ്ങള്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. 5-10 ശതമാനമാണ് പ്രീമിയം ഇളവ്.

ഭവനവായ്പകള്‍ക്കായി പ്രത്യേക പദ്ധതി

ഭവനവായ്പകള്‍ക്കായി പ്രത്യേക പദ്ധതി

വനിതകള്‍ക്കുളള ഭവനവായ്പകളില്‍ ആകര്‍ഷകമായ നിരക്കുകള്‍ നിലവിലുണ്ട്. ടാറ്റ ഹൗസിങ്ങ് സ്ത്രീകള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ ഇത്തരമൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണ പണയ പദ്ധതികള്‍

സ്വര്‍ണ പണയ പദ്ധതികള്‍

സ്ത്രീകള്‍ക്കായി ആകര്‍ഷകമായ നിരക്കിലുളള സ്വര്‍ണ പണയ പദ്ധതികള്‍ ബാങ്ക് ഓഫ് ഇന്ത്യ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

English summary
you can save a lot if you are a women, as they get some special benefits on financial instruments. Did you know women get lower interest rate benefits on things like home loans, car loans, education loans, stamp duty etc. Here are 7 ways in which women folk can save more money in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X