ഇന്‍ഫ്രാ റെഡ് വൈഫൈ, 100 മടങ്ങ് വേഗത, ഇനിയെല്ലാം ചരിത്രം!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍:  വൈഫൈ സംവിധാനത്തിന്റെ വേഗത നൂറു മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ ഹോളണ്ടിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഹാനികരമല്ലാത്ത രീതിയില്‍ ഇന്‍ഫ്രാറെഡ് രശ്മികളെ ഉപയോഗിച്ചാണ് ഈ സൂപ്പര്‍ വേഗത സാധ്യതമാക്കുന്നത്. ഒരേ സമയം എത്ര പേര്‍ നെറ്റ് വര്‍ക്ക് ഷെയര്‍ ചെയ്താലും വേഗതയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.

പലപ്പോഴും കുറഞ്ഞ വേഗത മൂലം പലരും വൈഫൈ കണക്ഷന്‍ ഒഴിവാക്കി വയേര്‍ഡ് കണക്ഷനുവേണ്ടി ശ്രമിക്കുകയാണ് പതിവ്. കൂടാതെ വയര്‍ലെസ് രീതിയില്‍ കണക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇതിനെല്ലാം പരിഹാരമായാണ് ഐന്തോവന്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാര്‍ ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെയ്ക്കുന്നത്.

wifi-24

സെക്കന്റില്‍ 40 ജിഗാബൈറ്റ് വരെ ഡാറ്റ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇന്‍ഫ്രാറെഡ് രശ്മികള്‍ എല്ലാ ഉപകരണങ്ങളിലും പ്രത്യേകം ലഭിക്കുമെന്നതിനാല്‍ ഷെയര്‍ ചെയ്യപ്പെടുമ്പോഴുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. ശരീരത്തിന് തീര്‍ത്തും ഹാനികരമല്ലാത്ത രശ്മികള്‍ ഉപയോഗിക്കുന്നതിനാല്‍ കണ്ണുകള്‍ക്ക് ഇതുകൊണ്ട് യാതൊരു ഉപദ്രവും ഉണ്ടാകില്ലെന്ന് ശ്ാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കുന്നു.

നെറ്റ് വര്‍ക്കുമായി ഘടിപ്പിച്ച ഓരോ ഡിവൈസിന്റെയും പൊസിഷന്‍ ട്രാക്ക് ചെയ്ത് അവിടേക്ക് രശ്മികള്‍ എത്തിക്കാന്‍ സാധിക്കാം. ഇതിന്റെ വേവ് ലെങ്തും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ ഈ രീതി വാണിജ്യാടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപ്പാക്കി തുടങ്ങുമെന്നാണ് കരുതുന്നത്.

English summary
Scientists have developed a new wireless internet based on harmless infrared rays that is 100 times faster than existing wi-fi network and has the capacity to support more devices without getting congested.
Please Wait while comments are loading...